1 GBP =
breaking news

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ദില്ലി ഡൈനാമോസിനെ നേരിടും; ജയം അനിവാര്യം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ദില്ലി ഡൈനാമോസിനെ നേരിടും; ജയം അനിവാര്യം

ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ദില്ലി ഡൈനാമോസിനെ നേരിടും. കഴിഞ്ഞ കളിയില്‍ പൂനെ സിറ്റിയെ സമനിലയില്‍ കുരുക്കിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ വരവ്. അതേസമയം പ്ലേ ഓഫിലെത്താന്‍ ഇരു ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ ജയം അനിവാര്യമാണ്.

നിലവില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. എന്നാല്‍ കരുത്തരായ എതിരാളികളാണ് ഡെല്‍ഹി ഡൈനാമോസ്. ഇരു ടീമുകളും ശക്തരായ എതിരാളികളെ സമനിലയില്‍ തളച്ചുകൊണ്ടാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്.

ഹോം ഗ്രൗണ്ടില്‍ പൂനെ സി്റ്റിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് സമനില നേടിയപ്പോള്‍, ചെന്നൈയെ ഡൈനാമോസും സമനിലയില്‍ തളച്ചു. കേരളാ ബ്ലാസേറ്റേഴ്‌സ് വളരെ പരിചയസമ്പത്തുള്ള ടീമാണ്, അതേ പോലെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധവും പേരുകേട്ടതാണ്. ഇത്രയേറെ കെട്ടുറപ്പുള്ള ടീമിനെ തകര്‍ക്കുക എളുപ്പമല്ലെങ്കിലും, ഇന്നത്തെ കളിയില്‍ ജയം മാത്രമാണ് ലക്ഷ്യമെന്ന് ഡൈനാമോസ് പരിശീലകന്‍ മിഗ്വല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു.

അതേ സമയം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിസം തന്റെ ടീമില്‍ വിശ്വാസമുണ്ടെന്ന് ചൂണ്ടിക്കാട്ടി. കളിക്കാരില്‍ ചിലര്‍ക്ക് കായികക്ഷമതാ പരിശോധന നടത്തിയതായും ജയിംസ് ഡേവിഡ് സൂചിപ്പിച്ചു.

ലീഗ് മത്സരങ്ങള്‍ പാതിയോളം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. തുടരെയുള്ള പരാജയങ്ങള്‍ ഇരുടീമുകളെയും സമ്മര്‍ദത്തിലാക്കുന്നുമുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more