1 GBP = 103.38

രക്തമൂറ്റിക്കുടിക്കുന്ന പ്രാണികൾ; ജാഗ്രത പാലിക്കണമെന്ന് എൻ എച്ച് എസ്

രക്തമൂറ്റിക്കുടിക്കുന്ന പ്രാണികൾ; ജാഗ്രത പാലിക്കണമെന്ന് എൻ എച്ച് എസ്

ലണ്ടൻ: വേനൽക്കാലമടുത്തതോടെ പ്രാണികളുടെ ശല്യവുമെത്തി. എന്നാൽ കൂടുതൽ അപകടകരമായ ബ്ലാൻഡ്ഫോർഡ് ഫ്ലൈ കൂടുതൽ ശ്രദ്ധിക്കണമെന്ന് എൻ എച്ച് എസ് മുന്നറിയിപ്പ് നൽകി. ശരീരത്തിൽ വന്നിരുന്ന് രക്തമൂറ്റിക്കുടിക്കുന്ന ഇത്തരം പ്രാണികൾക്ക് രണ്ടു മുതൽ മൂന്ന് മില്ലിമീറ്റർ വരെയാണ് നീളം. സാധാരണ നാട്ടിലേതുപോലെ ഈച്ചയുടെ ആകൃതിയിലും വലിപ്പത്തിലുമുള്ളവ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിലാണ് കൂടുതൽ കാണുക.

ബ്ലാൻഡ്ഫോർഡ് ഫ്ലയുടെ കുത്തേൽക്കുന്നവർക്ക് നേരത്തെ ശരീരത്തിൽ ചർമ്മം കുമിളകളായി രൂപപ്പെടുകയും ശരീരം മുഴുവനും നീര് വയ്ക്കുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെറിഫോർഡ്ഷെയറിലാണ് നേരത്തെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വേനൽ കടുക്കുന്നതോടെ ഇത്തരം പ്രാണികളുടെ ശല്യം കൂടുതലുണ്ടാകുമെന്ന് ഹെറിഫോർഡ്‌ഷെയർ പബ്ലിക് ഹെൽത്ത് ഡയറക്ടർ കരൺ റൈറ്റ് പറയുന്നു. നദികൾക്കും അരുവികൾക്കും സമീപമെത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, ശരീരം കൂടുതൽ മറയ്ക്കുകയോ ഇൻസെക്റ്റ് റിപ്പല്ലന്റ് ഉപയോഗിക്കുകയോ ചെയ്യുന്നതാവും നല്ലതെന്നും അവർ കൂട്ടിച്ചേർക്കുന്നു.

സാധാരണ നിലയിൽ ഇത്തരം പ്രാണികളുടെ കുത്തേൽക്കുന്നവർക്ക് ഇതിന്റെ ലക്ഷണങ്ങൾ ഒരാഴ്ചയോളം കാണും. എന്നാൽ ഇതിന് പ്രതിവിധിക്ക് വേണ്ടി ജിപിയെ കാണേണ്ടതില്ലെന്നും എൻ എച്ച് എസിന്റെ 111 നമ്പറിൽ വിളിയ്ക്കുകയോ ലോക്കൽ ഫാർമസികളിൽ എത്തി ഉപദേശം തേടിയാൽ മതിയാകുമെന്ന് എൻ എച്ച് എസ് അറിയിച്ചു.

1960കളിലും 1970കളിലും ഡോർസെറ്റിലെ ബ്ലാൻഡ്ഫോർഡ് ഫോറത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ ഈ പ്രാണിയുടെ കടിയേറ്റ് ചികിത്സ തേടിയത്. അതിനെത്തുടർന്നാണ് ബ്ലാൻഫോർഡ് ഫ്ലൈ എന്ന പേരുപോലും വന്നത്. സൗത്തേൺ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ ഇതിന്റെ ശല്യം കൂടുതലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more