1 GBP = 103.12

ബ്ലാക്മെയിലിങ് കേസിൽ ദുരൂഹതകൾ ഒഴിയുന്നില്ല

ബ്ലാക്മെയിലിങ് കേസിൽ ദുരൂഹതകൾ ഒഴിയുന്നില്ല

കൊച്ചി: നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച ബ്ലാക്മെയിലിങ് കേസിൽ ദുരൂഹതകൾ ഒഴിയുന്നില്ല. വിവാഹ അഭ്യർഥനയുമായെത്തിയ സംഘം ഒടുവിൽ സ്വർണക്കടത്തിന്​ പ്രേരിപ്പിക്കുകയായിരു​െന്നന്നാണ്​ പ്രധാന പരാതി.

ഷംന നൽകിയ പരാതിയിൽ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ്​ 18 പെൺകുട്ടികൾ തട്ടിപ്പുസംഘത്തി​​െൻറ ഇരയായെന്ന പരാതികൾകൂടി പൊലീസിന്​ ലഭിക്കുന്നത്​. വൻറാക്കറ്റുകൾ ഉൾപ്പെട്ട സംഘമാണ്​ ഇതിന്​ പിന്നിലെന്ന വിവരം പുറത്തുവന്നതോടെ പല പെൺകുട്ടികളും പരാതിയുമായി മുന്നോട്ടുപോകാൻ മടിക്കുകയുമാണ്​. ഇത്​ അന്വേഷണസംഘത്തെ കുഴക്കുന്നു. 

സെക്​സ്​ റാക്കറ്റുമായി സംഘത്തിന്​ ബന്ധമില്ലെന്നും സ്വർണക്കടത്ത്​ ഒരുമറയാണെന്നും സിറ്റി പൊലീസ്​ കമീഷണർ വിജയ്​ സാഖറെ നേര​േത്ത പറഞ്ഞിരുന്നു. എന്നാൽ, സ്വർണക്കടത്താണ്​ സംഘത്തി​​െൻറ ലക്ഷ്യമെന്നതിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്​​. മോഡലിങ് ഫോട്ടോഗ്രഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി നൽകാതെ പിന്മാറുകയാണ്. 

നിർധന കുടുംബങ്ങളിൽനിന്നുള്ളവരാണ് പിന്മാറുന്നത്. എന്നാൽ, ആരും പിന്മാറിയിട്ടില്ലെന്നാണ്​ സിറ്റി പെലീസ്​ കമീഷണർ പറയുന്നത്​. ഇതുവരെ 18 പേർ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇതിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പൊലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നൽകാൻ പെൺകുട്ടികൾ തയാറല്ല. 

മോഡലിങ്ങിനെന്ന വ്യാജേന പാലക്കാട്ടെ ഹോട്ടലിൽ എത്തിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ മാർച്ച് 16നാണ് പെൺകുട്ടികൾ എറണാകുളം നോർത്ത് പൊലീസില്‍ പരാതി നൽകുന്നത്. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യപ്രതി റഫീഖ് യുവതിയെ വിളിച്ചത്. സ്വർണവും പണവും പൊലീസ് സാന്നിധ്യത്തിൽ തിരിച്ചുനൽകാമെന്നും റഫീഖ് യുവതിയോട് പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more