1 GBP = 103.70

ബ്ലാക്ക് ഐസും ഫ്രീസിംഗ് റയിനും; താപനില മൈനസിൽ തന്നെ; യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ്

ബ്ലാക്ക് ഐസും ഫ്രീസിംഗ് റയിനും; താപനില മൈനസിൽ തന്നെ; യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസ്

ലണ്ടൻ: മൂന്ന് ദിവസത്തെ തുടർച്ചയായ കനത്ത മഞ്ഞു വീഴ്ചയും ഒപ്പം എമ്മ കൊടുങ്കാറ്റും വീശിയടിച്ചപ്പോൾ ബ്രിട്ടനിലെ ജനജീവിതം പാടെ സ്തംഭിച്ചിരുന്നു. ഇന്നലെയും നൂറു കണക്കിന് ക്യാൻസലേഷനുകളാണ് എയർപോർട്ടുകളിലും റയിൽവേ സ്റ്റേഷനുകളിലും നടന്നത്. എമ്മ കൊടുങ്കാറ്റിന്റെ വേഗത ജീവന് തന്നെ ഭീഷണിയാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെട്ടത്. ഇന്നിനി ബ്ലാക്ക് ഐസ് മൂലമുള്ള ദുരിതമാകും ആരംഭിക്കുക. കൂടുതൽ അപകട സാധ്യത ബ്ലാക്ക് ഐസ് വരുത്തി വയ്ക്കുമെന്ന് കരുതപ്പെടുന്നു. അതേസമയം ഇന്ന് മഴയും ആരംഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്. പതിനഞ്ചോളം വെള്ളപ്പൊക്ക മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച് കഴിഞ്ഞു.

ഫ്രീസിംഗ് റെയിൻ റോഡുകളിൽ മരണക്കെണിയൊരുക്കുമെന്ന് ഡ്രൈവർമാർ പറയുന്നു. ആർ എ സി യും ഫ്രീസിംഗ് റെയിൻ കൂടുതൽ അപകടങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. വാഹനമോടിക്കുന്നവർ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് ഫ്രീസിങ് റെയിൻ മൂലമാകാം. റോഡുകളിൽ പതിക്കുന്ന മഴ എളുപ്പത്തിൽ ഐസ് ആകുന്നതാണ് ഡ്രൈവർമാർ നേരിടുന്ന ബുദ്ധിമുട്ട്.

ഇന്നലെ ഡെവണിൽ A38 ൽ ഉണ്ടായ അപകടത്തിൽ മുപ്പതോളം കാറുകൾക്കാണ് കേടുപാടുകൾ പറ്റിയത്. സൗത്തിൽ A 303, നോർത്തുംബർലാണ്ടിൽ A 1, മാഞ്ചസ്റ്ററിൽ M 62, A628, A66 തുടങ്ങിയവ അടച്ചിരുന്നു. ഇരുന്നൂറോളം വാഹനങ്ങളാണ് M62 ൽ ഒരു രാത്രി മുഴുവൻ ചിലവഴിച്ചത്. അതേസമയം തണുത്ത കാലാവസ്ഥയിൽ മരണമടഞ്ഞവരുടെ എണ്ണം പത്തായെന്ന് അധികൃതർ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more