1 GBP = 103.35
breaking news

ചത്തീസ്ഗഡിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നത മുതലെടുക്കാൻ ബിജെപി; വിമത നേതാക്കളുമായി രഹസ്യ ചർച്ച

ചത്തീസ്ഗഡിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നത മുതലെടുക്കാൻ ബിജെപി; വിമത നേതാക്കളുമായി രഹസ്യ ചർച്ച

ചത്തീസ്ഗഡിൽ കോൺഗ്രസ് പാർട്ടിയിലെ ഭിന്നത മുതലെടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ച് ബിജെപി. കോൺഗ്രസിന് നാലിൽ മൂന്ന് ഭൂരിപക്ഷമുള്ള ഇവിടെ മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ ഒഴിയണമെന്ന ആവശ്യവുമായ് ഒരുവിഭാഗം രംഗത്തെത്തിയത് മുതലെടുക്കാനാണ് ബിജെപിയുടെ നീക്കം.

രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞുനൽകാമെന്ന് 2018ൽ ഭൂപേഷ് ബഘേൽ പറഞ്ഞിരുന്നു. ഈ വാഗ്ദാനം പാലിക്കണമെന്നാണ് ആരോഗ്യമന്ത്രി ടി.എസ് സിംഗ്‌ദേവ് നേത്യത്വം നൽകുന്ന വിഭാഗത്തിന്റെ ആവശ്യം. നാലിൽ മൂന്ന് ഭൂരിപക്ഷം ഉണ്ട് ചത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാരിന്. ഡൽഹിയിൽ തങ്ങി ചരട് വലികൾ നടത്തുകയാണ് ഭൂപേഷ് ബാഘേലും ടി.എസ്.സിംഗ് ദേവും. ഇന്നലെ കോൺഗ്രസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഭൂപേഷ് ബാഘേൽ താൻ അധികാരത്തിൽ തുടരുമെന്ന് വ്യക്തമാക്കി. സർക്കാർ കാലാവധിയിൽ പകുതി പിന്നിട്ടതിനാൽ സ്ഥാനം ഒഴിയണമെന്ന ആവശ്യത്തിൽ കഴമ്പില്ലെന്ന് ബഘേൽ പറഞ്ഞു.

ജൂൺ പതിനേഴിനാണ് ബഘേൽ സർക്കാർ രണ്ടരവർഷം തികച്ചത്. കോൺഗ്രസിലെ വിഭാഗീയത മുതലെടുക്കാൻ ശ്രമം ആരംഭിച്ച ബിജെപി വിമത നേതാക്കളുമായി രഹസ്യ ചർച്ചകൾ ആരംഭിച്ചു. വിമത ക്യാമ്പിലെ എം.എൽ.എമാരിലെ ചിലരുമായാണ് ബി.ജെ.പി നേത്യത്വം ആശയ വിനിമയം നടത്തുന്നത്. ചത്തീസ്ഗഡിലെ സർക്കാർ സമ്പൂർണ പരാജയമായതിനാൽ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായി ബിജെപി ചത്തീസ്ഗഡ് ഘടകം പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more