1 GBP = 103.80

മുതിർന്ന നേതാക്കളെ അറിയിക്കാതെ യോഗം വിളിച്ച് ബിജെപി

മുതിർന്ന നേതാക്കളെ അറിയിക്കാതെ യോഗം വിളിച്ച് ബിജെപി

തിരുവനന്തപുരം: പാർട്ടിയിലെ മുതിർന്ന നേതാക്കളെ അറിയിക്കാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചതിൽ നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷം. ഇതിനെ തുടർന്ന് യോഗം വിളിച്ച ദേശീയ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷിന് എതിരെ നേതാക്കൾ കേന്ദ്രനേതാക്കൾക്ക് പരാതി നൽകി. ചൊവ്വാഴ്ച പാലക്കാട് നടന്ന യോഗത്തിൽ നിന്നും കെ സുരേന്ദ്രൻ ഒഴികെയുള്ള ജനറൽ സെക്രട്ടറിമാർ വിട്ടു നിന്നിരുന്നു.

മുതിർന്ന ബിജെപി നേതാക്കളായ പി എസ് ശ്രീധരൻപിള്ള, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ തുടങ്ങിയ നേതാക്കളാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. സംസ്ഥാന അധ്യക്ഷൻ ഇല്ലാത്ത സാഹചര്യത്തിൽ കോർ കമ്മറ്റി അംഗങ്ങളെ അറിയിക്കാതെ ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ് ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചതാണ് പരാതിക്ക് കാരണം. പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഇ കൃഷ്ണദാസിന്‍റെ വീട്ടിലായിരുന്നു യോഗം വിളിച്ചത്. എന്നാൽ ജനറൽ സെക്രട്ടറിമാരിൽ കെ സുരേന്ദ്രൻ ഒഴിച്ചുള്ള എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, എ എൻ രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ നിന്നും വിട്ടു നിന്നു.

മുരളീധരപക്ഷത്തുള്ള ജില്ലാ പ്രസിഡണ്ടിന്‍റെ വീട്ടിൽ ചേരുന്ന യോഗത്തിനില്ലെന്നായിരുന്നു ഇവരുടെ നിലപാട്. എന്നാൽ
മുരളീധരപക്ഷത്തുള്ള കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിനായി ദേശീയ സഹസംഘടനാ സെക്രട്ടറി തന്നെ ചരടുവലി നടത്തുകയാണെന്ന ആരോപണമാണ് ഉയർന്നിട്ടുള്ളത്. ഇതിനെതിരെയാണ് മുതിർന്ന നേതാക്കൾ കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.

ഇതോടൊപ്പം യോഗത്തിൽ പങ്കെടുക്കാത്ത ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രനും എ എൻ രാധാകൃഷ്ണനും സംഭവം ആർ എസ് എസ് നേതൃത്വത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുന്നതിൽ ആർഎസ്എസ് നേതൃത്വത്തിനും എതിർപ്പുണ്ട് എന്നാണ് സൂചന.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more