1 GBP = 103.87

ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു ക​​ശ്​​​മീ​​ർ മുഖ്യമന്ത്രി സ്വീകരിച്ചു

ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു ക​​ശ്​​​മീ​​ർ മുഖ്യമന്ത്രി സ്വീകരിച്ചു

ശ്രീനഗർ: ക​​ഠ്​​​വ​​യി​​ൽ എ​​ട്ടു​​ വ​​യ​​സു​​കാ​​രി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്​​​ത്​ കൊ​​ന്ന കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തിയ ബി.ജെ.പി മന്ത്രിമാരുടെ രാജി ജമ്മു ക​​ശ്​​​മീ​​ർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി സ്വീകരിച്ചു. വ്യ​​വ​​സാ​​യ മ​​ന്ത്രി ച​​ന്ദ​​ർ പ്ര​​കാ​​ശ്​ ഗം​​ഗ, വ​​ന​​മ​​ന്ത്രി ചൗ​​ധ​​രി ലാ​​ൽ സി​​ങ്​ എ​​ന്നി​​വ​​രുടെ രാജിയാണ് സ്വീകരിച്ചത്.

എ​​ട്ടു​​ വ​​യ​​സു​​കാ​​രി​​യുടെ കൊലപാതകത്തിൽ രാ​​ജ്യ​​മൊട്ടാകെ പ്ര​​തി​​ഷേ​​ധം ഉയരവെ മ​​ന്ത്രി​​മാ​​ർ രാ​​ജി​​വെ​​ക്കാ​​തെ മാ​​ർ​​ഗ​​മി​​ല്ലെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി ​െമ​​ഹ്​​​ബൂ​​ബ മു​​ഫ്​​​തി ബി.​​ജെ.​​പി നേ​​തൃ​​ത്വ​​ത്തെ അ​​റി​​യി​​ച്ച​​തി​​ന് പി​​ന്നാ​​ലെ​​യാ​​യിരുന്നു​ നടപടി. തുടർന്ന് വെ​​ള്ളി​​യാ​​ഴ്​​​ച​ ബി.​​ജെ.​​പി മന്ത്രിമാർ സംസ്ഥാന അധ്യക്ഷൻ സ​​ത്​ ശ​​ർ​​മ​​ക്ക്​ രാ​​ജിക്കത്ത് കൈമാറി.

പ്ര​​തി​​യാ​​യ പൊ​​ലീ​​സു​​ദ്യോ​​ഗ​​സ്ഥ​​​നെ കേ​​സി​​ൽ​​ നി​​ന്നൊ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് ആവ​​ശ്യ​​പ്പെ​​ട്ട്​ ഹി​​ന്ദു ഏ​​ക്​​​ത മ​​ഞ്ച്​ മാ​​ർ​​ച്ച്​ നാ​​ലി​​ന്​ ക​​ഠ്​​​വ​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച റാ​​ലി​​യി​​ൽ പ​െ​​ങ്ക​​ടു​​ത്ത ഇ​​രു മ​​ന്ത്രി​​മാ​​ർ ജ​​ന​​ങ്ങ​​ളെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്​​​തി​​രു​​ന്നു. ദേ​​ശീ​​യ​​പ​​താ​​ക​​യു​​മാ​​യാ​​ണ്​ ഇ​​രു​​വ​​രും റാ​​ലി​​യി​​ൽ പങ്കെടുത്ത​​ത്. ബ​​ലാ​​ത്സം​​ഗ​​ക്കൊ​​ല സാ​​മു​​ദാ​​യി​​ക ധ്രു​​വീ​​ക​​ര​​ണ​​ത്തി​​നു​​ള്ള ആ​​യു​​ധ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണ്​ ഇ​​രു​​വ​​രും ന​​ട​​ത്തി​​യ​​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more