1 GBP = 103.68
breaking news

ബിജെപി കോര്‍കമ്മിറ്റി ഇന്ന്; ശോഭാവിഷയത്തില്‍ നിര്‍ണ്ണായക ചര്‍ച്ച; നിലപാട് കടുപ്പിച്ച് ഇരുപക്ഷവും

ബിജെപി കോര്‍കമ്മിറ്റി ഇന്ന്; ശോഭാവിഷയത്തില്‍ നിര്‍ണ്ണായക ചര്‍ച്ച; നിലപാട് കടുപ്പിച്ച് ഇരുപക്ഷവും

തദ്ദേശതെരെഞ്ഞെടുപ്പ് അവലോകനത്തിനായുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍. തെരഞ്ഞെടുപ്പ് അവലോകനത്തിനൊപ്പം പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളും കോര്‍കമ്മിറ്റി ഇന്ന് ചര്‍ച്ച ചെയ്യും. ഗ്രൂപ്പുതിരിച്ച് പദവികള്‍ നല്‍കുന്ന പ്രവണതകള്‍, സംസ്ഥാന അധ്യക്ഷന്റെ ഏകാധിപത്യ പ്രവണത മുതലായ വിഷയങ്ങള്‍ കോര്‍കമ്മിറ്റിയില്‍ ഉയര്‍ത്താന്‍ പാര്‍ട്ടിയ്ക്കുള്ളിലെ ഒരു ഗ്രൂപ്പ് നീക്കം നടത്തുന്നുണ്ട്.

ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രത്തിന് പരാതി നല്‍കിയേക്കുമെന്ന സൂചനയുമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നും വിട്ടുനിന്ന ശോഭാ സുരേന്ദ്രനും പിഎം വേലായുധനുമെതിരെ അച്ചടക്ക നടപടിയുള്‍പ്പെടെ കൈക്കൊള്ളാന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വവും ചരടുവലികള്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം, സംഘപരിവാര്‍ സംഘടനകളുടെ സംയുക്തയോഗം എന്നിവയ്ക്ക് ശേഷമാണ് ഇന്ന് കോര്‍കമ്മിറ്റി ചേരുന്നത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമായി വിലയിരുത്തണമെന്നും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറിയ സാഹചര്യം പരിശോധിക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിരുന്നു. ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more