1 GBP = 103.96

ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാൻ നിർദ്ദേശിക്കുന്ന സർക്കുലർ പുറത്ത്; ഓരോ ദിവസവും ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് സർക്കുലറിൽ

ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാൻ നിർദ്ദേശിക്കുന്ന സർക്കുലർ പുറത്ത്; ഓരോ ദിവസവും ഓരോ മണ്ഡലത്തിൽ നിന്നും പരമാവധി പ്രവർത്തകരെ എത്തിക്കണമെന്ന് സർക്കുലറിൽ

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രവര്‍ത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായി. ഓരോ ദിവസവും ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശിക്കുന്ന ബിജെപിയുടെ സര്‍ക്കുലര്‍ പുറത്ത് വന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ന്റെ പേരിലാണ് സർക്കുലർ നൽകിയിരിക്കുന്നത്

ഓരോ ദിവസവും അണികളെ എത്തിക്കേണ്ട ഉത്തരവാദപ്പെട്ടവരുടെ നമ്പറുകളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരോധനാജ്ഞ നിലവിലുള്ള ശബരിമലയിലേക്ക് പൊലീസ് നിയന്ത്രണവും മറികടന്ന് പരമാവധി പ്രവർത്തകരെ എത്തിക്കാനാണ്  നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്നലെ അപ്രതീക്ഷിത പ്രതിഷേധം നടത്തിയവരില്‍ ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ പ്രതിഷേധിച്ചവര്‍ ഉണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍ക്കുലര്‍ പുറത്താവുന്നത്.

ശബരിമലയിലെ അപ്രതീക്ഷിത പ്രതിഷേധത്തിൽ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ കേസ്. ഇന്നലെ സന്നിധാനത്ത് നടന്ന പ്രതിഷേധത്തിൽ അറസ്റ്റിലായവരിൽ ശബരിമല സംഘര്‍ഷങ്ങളിൽ നേരത്തെ പൊലീസ് ലിസ്റ്റിൽ ഉൾപ്പെട്ട 15 പേരുമുണ്ടെന്നാണ് പൊലീസ് നിഗമനം. അറസ്റ്റിലായവർ മണിയാറിലെ പൊലീസ് ക്യാമ്പിലാണ് ഉള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more