1 GBP = 104.12

സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചു; ഗുജറാത്തിൽ ബി ജെ പിക്ക് നൂറ് സീറ്റ്

സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചു; ഗുജറാത്തിൽ ബി ജെ പിക്ക് നൂറ് സീറ്റ്

ഗാന്ധിനഗർ: സെൻട്രൽ ഗുജറാത്തിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ രത്തൻസിംഗ് റാത്തോഡ് ബി.ജെ.പിയ്‌ക്ക് ഉപാധികളില്ലാതെ പിന്തുണ പ്രഖ്യാപിച്ചു. ഗുജറാത്ത് നിയമസഭയിൽ അംഗങ്ങളുടെ എണ്ണം നൂറ് തികച്ച് ബിജെപി അധികാരത്തിലേറും. ഇതോടെ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് നൂറംഗങ്ങളുള്ള ഭരണപക്ഷത്തെ നയിക്കാനാകും.
22 വർഷമായി ഗുജറാത്തിൽ അധികാരത്തിൽ തുടരുന്ന ബി.ജെ.പിയ്‌ക്ക് 99 സീറ്റുകളാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണ കാഴ്‌ചവച്ചത്. എന്നാൽ, രത്തൻസിംഗിന്റെ പിന്തുണയോടെ ആ പേരുദോഷം മാറ്റി മൂന്നക്കത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബി.ജെ.പി.

കോൺഗ്രസിൽനിന്ന് പുറത്തായപ്പോഴാണ് രത്തൻസിംഗ് സ്വതന്ത്രനായി മൽസരിക്കാൻ‌ തീരുമാനിച്ചത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് ബി.ജെ.പി നൂറിൽ താഴെ സീറ്റിലേക്ക് കൂപ്പുകുത്തിയത്.

ജിഗ്നേഷ് മെവാനി ഉൾപ്പെടെ മൂന്ന് സ്വതന്ത്രരരുടെ പിന്തുണയോടെ 80 സീറ്റുകൾ കോൺ‌ഗ്രസ് സഖ്യം നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 116, കോൺഗ്രസ് 60 എന്നിങ്ങനെയായിരുന്നു കക്ഷിനില.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more