1 GBP = 103.81

യുവമോര്‍ച്ച പരിപാടിക്ക് സൈനിക പരിശീലന മെതാനം അനുവദിച്ചതില്‍ പ്രതിഷേധം ശക്തം

യുവമോര്‍ച്ച പരിപാടിക്ക് സൈനിക പരിശീലന മെതാനം അനുവദിച്ചതില്‍ പ്രതിഷേധം ശക്തം

യുവമോര്‍ച്ച പരിപാടിക്ക് സൈനിക പരിശീലന മെതാനം അനുവദിച്ചതില്‍ പ്രതിഷേധം ശക്തം. ഈ മാസം 26 ന് സെക്കന്തരാബാദില്‍ നടക്കാനിരിക്കുന്ന യുവമോര്‍ച്ച ദ്വിദിന കണ്‍വെന്‍ഷനായി ബിസണ്‍ പോളോ ഗ്രൌണ്ട്, പരേഡ് ഗ്രൌണ്ട് എന്നിവയാണ് കേന്ദ്രം വിട്ട് നല്‍കിയത്. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തെ ഉപയോഗിച്ച് ബി.ജെ.പി നീചനീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സുരക്ഷ മേഖലയില്‍ ഉള്‍പ്പെട്ടതും പ്രതിരോധ മന്ത്രാലയത്തിന്‍റെ അധീനതയില്‍ വരുന്നതുമായ പരേഡ് മൈതാനമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഭാരതീയ ജനത യുവ മോര്‍ച്ചക്ക് കണ്‍വെന്‍ഷനായി വിട്ട് നല്‍കിയത്. ഇന്നലെയാണ് ഇത് സംബന്ധിച്ച അനുമതി പത്രം ഇറങ്ങിയത്. ഈ മാസം 23 മുതല്‍ 5 ദിവസത്തേക്കാണ് സൈനിക പരിശീലന മൈതാനം നല്‍കിയിരിക്കുന്നത്. ബിസന്‍ പോളോ ഗ്രൌണ്ട് 13 മുതല്‍ മുതല്‍ 28 വരെയും കണ്‍വെന്‍ഷന് നല്‍കയതായി അനുമതി പത്രത്തില്‍ പറയുന്നു.

വിരമിച്ച സൈനികന്‍ മേജര്‍ ഡി.പി സിങാണ് തീരുമാനത്തില്‍ നിന്നും പ്രതിരോധമന്ത്രി പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടിക്കായി സൈനിക മൈതാനങ്ങള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് ലഫ്റ്റണന്‍റ് ജനറല്‍ തേസ് സപ്രുവും പിന്നീട് ട്വീറ്റ് ചെയ്തു. രാഷ്ട്രീയ നേട്ടത്തിനായി സൈന്യത്തെ ഉപയോഗിച്ച് ബി.ജെ.പി നീക്കം നടത്തുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല വിമര്‍ശിച്ചു.

സൈന്യത്തെ അപമാനിക്കുന്നതാണ് നടപടിയെന്ന് ശശി തരൂര്‍ എംപിയും ട്വീറ്റ് ചെയ്തു. അടല്‍ മഹാധിവേശന്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവമോര്‍ച്ച കണ്‍വന്‍ഷനില്‍ 50,000 പേര്‍ എത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more