1 GBP = 103.58
breaking news

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം; നീക്കത്തിനെതിരെ കത്തോലിക്ക സഭ

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം; നീക്കത്തിനെതിരെ കത്തോലിക്ക സഭ

ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം നടപ്പിലാക്കാനുള്ള നീക്കത്തെ എതിര്‍ത്ത് ആസ്ത്രേലിയയിലെ കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് സഭയുടെ നിലപാട്.

ആസ്ത്രേലിയന്‍ കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം രൂപീകരിക്കാനുള്ള നീക്കത്തെ എസിബിസി ശക്തമായി എതിര്‍ത്തു. വൈദികര്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടായാലും ക്രൈസ്തവ വിശ്വാസികളുടെ പരമ പ്രധാന ചടങ്ങായ കുന്പസാര രഹസ്യം വെളിപ്പെടുത്താനാകില്ലെന്നാണ് എസിബിസിയുടെ നിലപാട്. കുന്പസാരം ചര്‍ച്ചയാക്കാനുള്ളതല്ല, അത് ദൈവവും വിശ്വാസിയും തമ്മിലുള്ള ആശയവിനിമയമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ എസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കൊളെറിഡ്ജ് പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള കുമ്പസാര രഹസ്യം വെളിപ്പെടുത്തിയതുകൊണ്ട് മാത്രം കുട്ടികൾ സുരക്ഷിതരാകുമെന്ന് കരുതുന്നില്ല എന്നുമാത്രമല്ല ചിലപ്പോള്‍ അത് കുട്ടികൾക്ക് ദോഷകരവുമാണന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ആസ്ത്രേലിയയിലെ‍ 1950 മുതല്‍ 2011 വരെ ഏഴ് ശതമാനം വൈദികര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. ഇതില്‍ അ‍ഞ്ച് വര്‍ഷം നീണ്ടുനിന്ന അന്വേഷണമാണ് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ നടത്തിയത്. ശരാശരി 11ഉം 12ഉം വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 4400 പേര്‍ക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more