1 GBP = 103.14

നോട്ടിംഗ്ഹാഹാമിലെ ഇടവക സന്ദർശനം പൂർത്തിയാക്കി മാർ ജോസഫ് സ്രാമ്പിക്കൽ; ഇടയ സന്ദർശനത്തിൽ മനം നിറഞ്ഞും, അനുഗ്രഹമഴയിൽ നനഞ്ഞും വിശ്വാസി സമൂഹം…. സ്വർഗ്ഗത്തിന്റെ നിയമമനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാത്യാനിയെന്ന് പിതാവ്…..

നോട്ടിംഗ്ഹാഹാമിലെ ഇടവക സന്ദർശനം പൂർത്തിയാക്കി മാർ ജോസഫ് സ്രാമ്പിക്കൽ;  ഇടയ സന്ദർശനത്തിൽ മനം നിറഞ്ഞും, അനുഗ്രഹമഴയിൽ നനഞ്ഞും വിശ്വാസി സമൂഹം…. സ്വർഗ്ഗത്തിന്റെ നിയമമനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാത്യാനിയെന്ന് പിതാവ്…..
നോട്ടിംഗ്ഹാം:-  ആറു ദിവസത്തെ ഇടയ സന്ദർശനത്തിൽ ദൈവാനുഗ്രഹം സമൃദ്ധമായി സ്വീകരിച്ച് നോട്ടിംഗ്ഹാമിലെ വിശ്വാസികൾ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എല്ലാ വിശ്വാസികളുടെയും ഭവനങ്ങൾ വെഞ്ചിരിക്കുകയും, നേരിൽ കണ്ട് സംസാരിക്കുകയും ചെയ്തു. സെക്രട്ടറി റവ.ഫാ.ഫാൻസ്വാ പത്തിലും രൂപതാദ്ധ്യക്ഷനെ അനുഗമിച്ചു.
     ലെൻറൻ ബുളി വാർഡ് സെന്റ്.പോൾസ് ദേവാലയത്തിൽ ഇന്നലെ രാവിലെ നടന്ന വി.കുർബാനയ്ക്കും മാർ സ്രാമ്പിക്കൽ നേതൃത്വം നല്കി. പ്രീസ്റ്റ് ഇൻചാർജ് റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, റവ.ഫാ.ഫാൻസ്വാ പത്തിൽ എന്നിവർ സഹകാർമ്മികരായിരുന്നു. നമ്മോട് തെറ്റ് ചെയ്യുന്നവരോട് പൂർണ്ണമായി ക്ഷമിക്കുക എന്നതാണ് സ്വർഗ്ഗത്തിന്റെ നിയമമെന്നും, ആ നിയമമനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാനിയെന്നും വചന സന്ദേശത്തിൽ അദ്ദേഹം ഓർമിപ്പിച്ചു. ബൈബിളിലെ നിർദ്ദയനായ ദൃതൃന്റെ ഉപമ വായിച്ച് വ്യാഖ്യാനം നൽകുകയായിരുന്നു അദ്ദേഹം.
   വി.കുർബാനയുടെ സമാപനത്തിൽ എല്ലാ  കുട്ടികൾക്കും ഇടവകയിലെ വിവിധ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കും പിതാവ് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിമെൻസ് ഫോറം അംഗങ്ങളടെ പൊതു സമ്മേളനത്തിൽ അഭിവന്ദ്യ പിതാവ് നിർദ്ദേശങ്ങൾ നൽകുകയും ഭാവി പ്രവർത്തനങ്ങൾക്കുള്ള ആലോചന നടത്തുകയും ചെയ്തു. തിരുക്കർമ്മങ്ങൾ തുടങ്ങുന്നതിന് മുൻപായി വികാരി  ഫാ.ബിജു കുന്നയ്ക്കാട്ട് എല്ലാവർക്കും സ്വാഗതമാശംസിക്കുകയും സമാപനത്തിൽ ട്രസ്റ്റി ബേബി കുര്യാക്കോസ് കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തു.
    ഇടവക സന്ദർശനത്തിനും ദിവ്യബലിക്കും ഫാ.ബിജു കുന്നയ്ക്കാട്ട്. കൈക്കാരന്മാർ, കമ്മിറ്റിയംഗങ്ങൾ, വാർഡ് ലീഡേഴ്സ്, മതാദ്ധ്യാപകർ, വിമെൻസ് ഫോറം ഭാരവാഹികൾ, അൾത്താര ശുശ്രൂഷികൾ, ഗായക സംഘം, തുടങ്ങിയവർ നേതൃത്വം  നല്കി. ദിവ്യബലിക്കും മറ്റ് പൊതുചടങ്ങുകൾക്കും ശേഷം എല്ലാവർക്കുമായി സ്നേഹവിരുന്നും തയ്യാറാക്കിയിരുന്നു. ഇടയ സന്ദർശനത്തിലൂടെ ദൈവസ്നേഹത്തിന്റെ പുതിയ തലങ്ങൾ അനുഭവിച്ചറിയുവാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ ഇടവക സമൂഹം ഒന്നായി ദൈവത്തിന് നന്ദി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more