1 GBP = 103.97

സ്രാമ്പിക്കൽ പിതാവിനെ വരവേൽക്കാൻ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീര ആഘോഷമാകും….

സ്രാമ്പിക്കൽ പിതാവിനെ വരവേൽക്കാൻ സ്റ്റീവനേജ് ഒരുങ്ങി; തിരുന്നാളും,പാരീഷ് ദിനവും ഗംഭീര ആഘോഷമാകും….

അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: വെസ്റ്റ്മിൻസ്റ്റർ ചാപ്ലൈൻസിയിൽ ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി തിരുന്നാളും പാരീഷ്മാ ദിനാഘോഷവും ഗംഭീരമായി ആഘോഷിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തങ്ങളുടെ പാരീഷ് കമ്മ്യുണിറ്റിയിൽ പ്രഥമ സന്ദർശനത്തിനായെത്തുന്ന ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷങ്ങൾക്ക് നേതൃത്വവും,മുഖ്യ കാർമ്മികത്വവും വഹിക്കുന്നതാവും. പിതാവിന് ഉജ്ജ്വല വരവേൽപ്പേകാനുള്ള ആവേശപൂർണ്ണമായ കാത്തിരിപ്പിലാണ് സ്റ്റീവനേജ് വിശ്വാസി സമൂഹം.
നവംബർ 18 നു ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ സെന്റ് ജോസഫ്സ് ദേവാലയത്തിൽ എത്തുന്ന പിതാവിന് തൂവെള്ള വസ്ത്രങ്ങളിൽ ഒരുങ്ങിയെത്തുന്ന പാരീഷ് മാലാഖവൃന്ദം പേപ്പൽ ഫ്‌ളാഗുകളും ഗ്രീറ്റിംഗ് വേവിങ് കാർഡുകളും വീശിക്കൊണ്ടും പുഷ്‌പാർച്ചന നടത്തിയും സ്വീകരിക്കുമ്പോൾ ബൊക്കെ നൽകി പള്ളിക്കമ്മിറ്റി ഔദ്യോഗിക സ്വീകരണം അർപ്പിക്കും.
പരിശുദ്ധ മാതാവിന്റെയും ഭാരത സഭയിലെ വിശുദ്ധരുടെയും സംയുക്ത തിരുന്നാളിന് ആമുഖമായി കൊടിയേറ്റ് കർമ്മം പിതാവ് നിർവ്വഹിക്കുന്നതാണ്.

ദേവാലയ പ്രവേശന കവാടത്തിൽ സെബാസ്റ്റ്യൻ അച്ചൻ ജോസഫ് പിതാവിന് മെഴുതിരി നൽകി സ്വീകരിക്കും. സ്റ്റീവനേജ് പള്ളി വികാരി ഫാ.മൈക്കിൾ, പാരീഷ് പ്രീസ്റ്റ് ഫാ.ബ്രയാൻ എന്നിവരും ആശംസകൾ നേർന്നു സംസാരിക്കുന്നതാണ്.
തുടർന്ന് പ്രസുദേന്തി വാഴ്ച,സ്തോത്രക്കാഴ്ച സമർപ്പണം,രൂപം വെഞ്ചിരിക്കൽ, ആഘോഷമായ തിരുന്നാൾ സമൂഹ ബലി, ലദീഞ്ഞു, പ്രദക്ഷിണം തുടർന്ന് സമാപന ആശീർവാദത്തോടെ തിരുക്കർമ്മങ്ങൾ സമാപിക്കും.മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കുന്ന തിരുന്നാൾ കുർബ്ബാനയിൽ സെബാസ്റ്റ്യൻ ചാമക്കാല അച്ചൻ ഫാ.ഫാന്സുവ പത്തിൽ, ഫാ.സോണി കടന്തോട് എന്നിവർ സഹകാർമ്മീകരാവുന്നതാണ്.
വൈകുന്നേരം അഞ്ചു മണിയോടെ ഹോളിഡേ ഇന്നിൽ പാരീഷ് ദിനാഘോഷത്തിന് ആരംഭമാവും.പിതാവ് പാരീഷ് ദിന ആഘോഷം ഉദ്ഘാടനം ചെയ്തു സന്ദേശം നൽകും. തുടർന്ന് ബൈബിൾ അധിഷ്‌ഠിത കലാ പരിപാടികൾ അരങ്ങേറും. ‘ജോസഫിനെ’ ആസ്പദമാക്കി രചിച്ച ബൈബിൾ നാടകവും ‘ഫാത്തിമാ മാതാവ്’ സ്കിറ്റും പാരീഷ് ദിനാഘോഷത്തിൽ ശ്രദ്ധേയമാവും. മതബോധന പരീക്ഷയിൽ ഉന്നത വിജയങ്ങൾ നേടിയവർക്കും,ബൈബിൾ കലോത്സവ വിജയികൾക്കും സമ്മാനങ്ങൾ തദവസരത്തിൽ ശ്രാമ്പിക്കൽ പിതാവ് വിതരണം ചെയ്യുന്നതാണ്, സ്നേഹ വിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമാവും.
തിരുന്നാളിലും,പാരീഷ് ദിനാഘോഷത്തിലും മുഴുവൻ പാരീഷ് കുടുംബാംഗങ്ങളുടെയും പങ്കാളിത്തവും പ്രോത്സാഹനവും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നതായി പ്രീസ്റ്റ് ഇൻ ചാർജ് ചാമക്കാല അച്ചനും കമ്മിറ്റി ഭാരവാഹികളും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്
അപ്പച്ചൻ കണ്ണഞ്ചിറ-07737956977 , ജിമ്മി ജോർജ്ജ്-07533896656
സെന്റ് ജോസഫ്സ് ചർച്ച് എസ് ജി1 1എൻ ജെ ബെഡ്‌വെൽ ക്രസന്റ്, സ്റ്റീവനേജ്
ഹാളിന്റെ വിലാസം: ഹോളിഡേ ഇൻ, സെന്റ് ജോർജ്ജ്സ് വെ,
എസ് ജി1 1എച് എസ്, സ്റ്റീവനേജ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more