1 GBP =
breaking news

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് ഇടവക വികാരി

കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് ഇടവക വികാരി

കോട്ടയം: ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനു ശക്തമായ തെളിവുണ്ടെന്ന് ഇടവക വികാരി. ബിഷപ്പിന്റെ ശബ്ദരേഖ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്ന് ഇടവക വികാരി വ്യക്തമാക്കി.

ബിഷപ്പിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ ജലന്ദറില്‍ നിന്നുള്ള വൈദിക പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും ഫാ. നിക്കോളാസ് പറയുന്നു. ബിഷപ്പിനെതിരെ ഫോണ്‍-വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കന്യാസ്ത്രീയുടെ പക്കലുണ്ട്. ജൂണ്‍ആവസാനത്തോടെ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി.

ഇതിനിടെ കന്യാസ്ത്രീയുടെ കുടുംബത്തെ സഭയിലെ ചിലര്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. ഇതിനിടെ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ കുറുവിലങ്ങാട് മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് മൊഴിയില്‍ പറയുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more