1 GBP = 103.12

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതാ ചുമതലകളിൽ നിന്ന് മാറ്റി; മുംബൈ അതിരൂപതാ സഹായമെത്രാന് പകരം ചുമതല

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതാ ചുമതലകളിൽ നിന്ന് മാറ്റി; മുംബൈ അതിരൂപതാ സഹായമെത്രാന് പകരം ചുമതല

ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താത്ക്കാലികമായി മാറ്റി. ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. മുംബൈ അതിരൂപത സഹായമെത്രാനാണ് ആഗ്നെലോ റൂഫിനോ.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. പരസ്പര വിരുദ്ധമായ മൊഴികളാണ് കഴിഞ്ഞ ദിവസം ബിഷപ്പ് പൊലീസിന് നല്‍കിയത്. കന്യാസ്ത്രീയുടെ രഹസ്യമൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായാണ് സൂചന.

ഇന്നലെ ചോദ്യംചെയ്യല്‍ ആരംഭിച്ചപ്പോള്‍ ബിഷപ്പിന് പറയാനുള്ളത് പറയാന്‍ അവസരം നല്‍കി. ഈ സമയത്ത് മുന്‍ നിലപാട് ബിഷപ്പ് ആവര്‍ത്തിച്ചു. കഴിഞ്ഞ തവണ ജലന്ധറില്‍ വെച്ച് നല്‍കിയ മൊഴിയില്‍ പലതും സത്യവിരുദ്ധമാണെന്ന് അതിന് ശേഷം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ ബിഷപ്പ് വീണ്ടും ഇതേ മൊഴി ആവര്‍ത്തിച്ച സാഹചര്യത്തില്‍ തെളിവുകളും സാക്ഷി മൊഴികളും നിരത്തിയാണ് ഇന്നത്തെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.

പീഡനം നടന്ന ആദ്യ ദിവസം കുറവിലങ്ങാട് മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്റെ വാദം കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രഹസ്യമൊഴിയില്‍ കന്യാസ്ത്രീ നല്കിയ പല മൊഴികള്‍ക്കും വിരുദ്ധമായാണ് ബിഷപ്പ് മൊഴി നല്കുന്നത്. എന്നാല്‍ ഇത് തെളിയിക്കാനുള്ള തെളിവുകള്‍ പൊലീസിന്റെ പക്കല്‍ ഉണ്ട്. രാവലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്.

ഇന്നലെ 7 മണിക്കൂര്‍ ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ശരിയായ ഫലം കാണുന്നുണ്ടെന്ന സൂചനകളാണ് ഡി.ജി.പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നല്‍കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more