1 GBP = 103.12

ബിഷപ്പിനെതിരായ കന്യാസ്ത്രികളുടെ സമരം നാലാംദിവസത്തിലേക്ക്

ബിഷപ്പിനെതിരായ കന്യാസ്ത്രികളുടെ സമരം നാലാംദിവസത്തിലേക്ക്

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക്. വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യാക്കോബ സഭ നിരണം ഭദ്രാസിധിപൻ ഗീവർഗീസ് മാർ കുറിലോസും കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

രാഷ്ട്രീയത്തിലായാലും സഭകളിലായാലും ഇരകൾക്ക് ഒപ്പമെന്നാണ് നിരണം ഭദ്രാസിധിപൻ ഗീവർഗീസ് മാർ കുറിലോസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഭദ്രാസനാധിപൻ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, കന്യാസ്ത്രീകളുടെ സമരം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വരും ദിവസങ്ങളിൽ കൂടുതൽ പുരോഹിതരും കന്യാസ്ത്രീകളും സമരപന്തലിലേക്ക് എത്തുമെന്നാണ് സൂചന.

സംഘപരിവാർ സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്. ബിജെപിയും വൈകാതെ പരസ്യപിന്തുണ പ്രഖ്യാപിക്കാനാണ് സാധ്യത. എസ് ഡി പിഐയും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എന്നാൽ, സമരത്തെ ചിലർ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ഫ്രാങ്കോ മുളയ്‌ക്കലിനെ അനുകൂലിക്കുന്നവരുടെ ആരോപണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more