1 GBP = 103.71
breaking news

യുക്മയുടെ ഏറ്റവും പ്രിയങ്കരനായ അഡ്വ.എബി സെബാസ്റ്റ്യന് ജന്മദിനാശംസകൾ….

യുക്മയുടെ ഏറ്റവും പ്രിയങ്കരനായ അഡ്വ.എബി സെബാസ്റ്റ്യന് ജന്മദിനാശംസകൾ….

യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ യുകെ മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ അഡ്വ.എബി സെബാസ്റ്റ്യന്  യുക്മ ദേശീയ സമിതിയുടെ ജന്മദിനാശംസകൾ.  യുക്മയുടെ പ്രശസ്തി വാനോളുമുയര്‍ത്തിയ “കേരളാ പൂരം” എന്ന പേരില്‍  സംഘടിപ്പിക്കപ്പെട്ട വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ എന്നതിലൂടെ മാത്രം യുകെ മലയാളികൾക്ക്, മറ്റൊരു എതിരാളിയില്ലെന്ന് നിസ്സംശയം തെളിയിക്കപ്പെട്ട എബിയുടെ അതുല്യമായ സംഘാടകമികവ്.

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതൽ സംഘടനയിലെ സജീവസാന്നിധ്യമാണ്. അസാധ്യമെന്ന് പലരും കരുതിയിരുന്ന ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ ശക്തമായ പിന്തുണ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കലാമേളയുടെ വിജയികള്‍ക്കുള്ള എവര്‍റോളിങ് ട്രോഫി നല്‍കുന്നതിന് പ്രഥമ ദേശീയ ഭരണസമിതി അനുമതി നല്‍കുകയും ചെയ്തു.  എബി ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന ഡെയ്ലി മലയാളം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംഘടനയ്ക്ക് മുഖപത്രം ഇല്ലാതിരുന്ന ആദ്യകാലഘട്ടങ്ങളില്‍ യുക്മയുടെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവനകള്‍ അളവറ്റതാണ്.

കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവ. ലോ കോളേജില്‍ രണ്ട് വട്ടം സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പാസ്റ്ററൽ കൗൺസിൽ അംഗം കൂടിയാണ് എബി സെബാസ്റ്റ്യൻ. 

സംഘാടകമികവിന്റെ അതുല്ല്യ പര്യായമായ എബിയുടെ കഠിനാധ്വാനം നിലവിലെ യുക്മ ദേശീയ സമിതിയുടെ പ്രവർത്തനങ്ങളിലൂടെ  അസാധ്യമെന്ന് കരുതുന്ന ഒട്ടേറെ പരിപാടികളിലൂടെ യുകെ മലയാളികൾക്ക് കാണാനായി. ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി എബി ജോലി ചെയ്യുന്നു.  റിനെറ്റ് എബിയാണ് ഭാര്യ.

എബി സെബാസ്റ്റ്യന് സുഹൃത്തുക്കൾ കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാവരും ജന്മദിനത്തിൽ  ആയുരാരോഗ്യ സൗഖ്യവും എല്ലാ വിധ നന്മകളും നേരുന്നു. യുക്മയുടെ പോഷക സംഘടനകൾ,  യുക്മ കുടുംബാംഗങ്ങൾ തുടങ്ങി എല്ലാവരും ജന്മദിനാശംസകൾ നേരുന്നു.എബി സെബാസ്റ്റ്യന് യുക്മ ന്യൂസ് ടീമും നേരുന്നു ജന്മദിനാശംസകൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more