1 GBP = 104.19
breaking news

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവര്ഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ആചരിച്ചു

ജോർജ്‌ മാത്യു

 (പി. ആർ. ഓ  സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ചർച്ച്, ബിർമിങ്ഹാം)

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. 7 ന് വൈകിട്ട് സന്ധ്യാപ്രാർത്ഥന, വചനസന്ദേശം എന്നിവ നടന്നു. 8 ന്  ഞായറാഴ്ച രാവിലെ പ്രഭാതനമസ്കാരം, വി. കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, പ്രദിക്ഷണം, ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. തുടർന്ന് നേർച്ചവിളമ്പും, സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ടായിരുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.മാത്യു എബ്രഹാം മുഖ്യ കാർമികത്വം വഹിച്ചു. 

വിളിച്ചാൽ വിളികേൾക്കുന്ന ഗീവർഗീസ് സഹദാ സഹനത്തിന്റെയും, ത്യാഗത്തിന്റെയും ആൾരൂപം ആയിരുന്നു എന്നും, ഏത് പ്രതിസന്ധികളിലും നന്മയുടെ പക്ഷം ചേർന്ന്‌  സഞ്ചരിക്കാൻ സഹദായുടെ ജീവിതം  വിശാസികൾക്ക് പ്രചോദനമാകട്ടെയെന്നും കുർബാന മധ്യയുള്ള പ്രസംഗത്തിൽ അച്ചൻ ചൂണ്ടികാട്ടി. 

സഹദായെ സ്മരിച്ചു കൊണ്ട്‌ നടത്തിയ റാസയിൽ നിരവധി വിശ്യാസികൾ പങ്കെടുത്തു. ഓർമ്മപെരുന്നാളിന് ഇടവക സെക്രട്ടറി എബ്രഹാം കുര്യൻ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
ഇടവകജനങ്ങളുടെ വിപുലമായ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ പെരുന്നാൾ ചടങ്ങുകൾ സ്‌നേഹവിരുന്നോടെ അനുഗ്രഹപ്രദമായി പര്യവസാനിച്ചു. 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more