1 GBP = 103.14

ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി

ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായി

ജോര്‍ജ് മാത്യു

ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ കാവല്‍ പിതാവും സഭയിലെ പ്രഥമ രക്തസാക്ഷിയുമായ സ്‌തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആചരിച്ചു. ശനിയാഴ്ച വൈകീട്ട് സന്ധ്യാ നമസ്‌കാരം, പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന, ആശിര്‍വാദം എന്നിവ  നടന്നു.

22ന് ഞായറാഴ്ച രാവിലെ പ്രഭാതനമസ്‌കാരം, വി. കുര്‍ബാന, റാസ, ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം തുടര്‍ന്ന് ആദ്യഫല ലേലം, നേര്‍ച്ച വിരുന്ന്, സ്‌നേഹവിരുന്ന് എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഫാ. വര്‍ഗീസ് മാത്യു മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ്, ഫാ. വര്‍ഗീസ് ജോണ്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. കഷ്ടതകള്‍ക്ക് നടുവില്‍ മാലാഖയെ പോലെ പ്രശോഭിക്കപ്പെട്ട സ്‌തേഫാനോസ് സഹദായുടെ ജീവിതദര്‍ശനം സ്വര്‍ഗ്ഗതുല്യമായിരുന്നു എന്ന് കുര്‍ബാന മധ്യയുള്ള പ്രസംഗത്തില്‍ ഫാ. വര്‍ഗീസ് മാത്യു എടുത്തുകാട്ടി.

തലമുറകള്‍ക്ക് സഹദായുടെ ജീവിതനൈര്‍മ്മല്യം നമ്മുടെ ജീവിത വിജയത്തിന് അനിവാര്യമാണെന്നും അച്ചന്‍ ചൂണ്ടിക്കാട്ടി. റാസയിലും ആദ്യ ഫല ലേലത്തിലും സ്‌നേഹവിരുന്നിലും പങ്കെടുത്ത് ആത്മസംതൃപ്തിയോടെയാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്.

ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി മോന്‍സി എബ്രഹാം, മാനേജിങ്ങ് കമ്മിറ്റിയംഗങ്ങള്‍ ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more