1 GBP = 103.85
breaking news

ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

ബിർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു

ജോർജ്ജ് മാത്യു

ബിർമിംഗ്ഹാം: നിത്യരക്ഷകന്റെ ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകളുണർത്തി ബിർമിംഗ്ഹാം ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബ്ബാന, ഉയിർപ്പ് ശുശ്രൂഷകൾ, പ്രസംഗം, പ്രദിക്ഷിണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. ഇടവക വികാരി മാത്യൂസ് കുര്യാക്കോസ് ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു.

യേശുക്രിസ്തുവിന്റെ പുനഃരുദ്ധാനം ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലാണ്, എല്ലാ ജീവിതകഥകളും മരണത്തിൽ അവസാനിക്കുമ്പോൾ യേശുവിന്റെ ജീവിതകഥ ഉയർപ്പിലേക്കാണ് തുടരുന്നത്. സത്യം തമസ്കരിക്കപ്പെടുകയും നീതി കുരിശിലേറ്റപ്പെടുകയും ചെയ്യുന്ന ഇക്കാലഘട്ടത്തിലും യേശുവിന്റെ പുനഃരുദ്ധാനം, സത്യത്തിന്റെയും നീതിയുടെയും വിജയം വിളംബരം ചെയ്യുകയും ലോകത്തിന് പ്രത്യാശ നൽകുകയും ചെയ്യുന്നു.

മനുഷ്യന് അപ്രാപ്യവും മനുഷ്യബുദ്ധിക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയാത്തതുമായ ദൈവപ്രകൃതിയുടെ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്റെ ഉദ്ധാനത്തിലൂടെ സംഭവിച്ചത്. മരണം സൃഷ്ടിക്കുന്ന പരിമിതിയുടെ മഹാസംഭവമാണ് ഉയിർപ്പ്. മരണത്തിന് അപ്പുറമായ നിത്യതയെക്കുറിച്ചാണ് ഉയിർപ്പ് പ്രഘോഷിക്കുന്നതെന്ന് ഉയിർപ്പ് ദിന സന്ദേശത്തിലൂടെ ഫാദർ മാത്യൂസ് കുര്യാക്കോസ് ചൂണ്ടിക്കാട്ടി. ഇടവക ട്രസ്റ്റി രാജൻ വർഗ്ഗീസ്, സെക്രെട്ടറി ജയ്‌സൺ തോമ്സ്, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഈസ്റ്റർ സദ്യ ഭക്ഷിച്ച് സംതൃപ്തരായാണ് വിശ്വാസികൾ ഭവനങ്ങളിലേക്ക് മടങ്ങിയത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more