1 GBP = 104.01

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു…

ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു…

ജോര്‍ജ് മാത്യു

നിത്യ രക്ഷകന്റെ ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സ്മരണകളുണര്‍ത്തി ബര്‍മിങ്ഹാം സെന്റ്. സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിച്ചു. ഫാ.ഗീവര്‍ഗീസ് ജേക്കബ് തരകന്‍ മുഖ്യ കാര്‍മ്മികനായിരുന്നു. സന്ധ്യാ നമസ്‌കാരം, ഉയിര്‍പ്പ് ശുശ്രൂഷകള്‍, പ്രസംഗം, വി. കുര്‍ബ്ബാന, പ്രദക്ഷിണം എന്നിവയായിരുന്നു പ്രധാന ചടങ്ങുകള്‍. ക്രൈസ്തവ വിശ്വാസത്തിന്റെ ആണിക്കല്ലുകളാണ് യേശുവിന്റെ പുനരുത്ഥാനം. കേവലം മാനുഷികയുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും എന്നാല്‍ വിശ്വാസത്തിന്റെ ഉരകല്ലില്‍ മാറ്റ് തെളിയുന്നതുമായ സംഭവം.

ഉയിര്‍പ്പിന്റെ സന്ദേശം ക്രൈസ്തവ ലോകത്തിനു മാത്രമുള്ളതല്ല. അത് സാര്‍വ്വ ലൗകീകമാണ് എന്ന് കുര്‍ബ്ബാന മധ്യേയുള്ള പ്രസംഗത്തില്‍ ഫാ.ഗീവര്‍ഗീസ് ജേക്കബ് തരകന്‍ വ്യക്തമാക്കി. ജീവിതത്തിന്റെ കഠിന വേദനകളെ കഠിന പരീക്ഷണങ്ങളെ തരണം ചെയ്യാന്‍ യേശുവിന്റെ പുനരുത്ഥാനം നമുക്ക് കറുത്ത നല്‍കുന്നു. ഈസ്റ്റര്‍ സദ്യ കഴിച്ച് ആത്മസംതൃപതരായാണ് വിശ്വാസികള്‍ ഭവനങ്ങളിലേക്ക് മടങ്ങിയത്.

ഇടവക ട്രസ്റ്റി രാജന്‍ വര്‍ഗീസ്, നിയുക്ത ട്രസ്റ്റി അനീഷ് ജേക്കബ് തോമസ്, സെക്രട്ടറി മോന്‍സി എബ്രഹാം, മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more