1 GBP = 103.12

കൊള്ളയടിക്കാൻ മോഷ്ടാക്കൾ ലക്ഷ്യമിടുന്നത് ഏഷ്യക്കാരുടെ വീടുകളെ; ബിർമിംഗ്ഹാമിൽ മുഖംമൂടി ധരിച്ച നാലംഗസംഘം ഗർഭിണിയായ യുവതിയെ കുത്തികൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് സ്വർണ്ണവും പണവും

കൊള്ളയടിക്കാൻ മോഷ്ടാക്കൾ ലക്ഷ്യമിടുന്നത് ഏഷ്യക്കാരുടെ വീടുകളെ; ബിർമിംഗ്ഹാമിൽ മുഖംമൂടി ധരിച്ച നാലംഗസംഘം ഗർഭിണിയായ യുവതിയെ കുത്തികൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആവശ്യപ്പെട്ടത് സ്വർണ്ണവും പണവും

ബിർമിംഗ്ഹാം: ബ്രിട്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഏഷ്യക്കാരുടെ വീടുകൾ ലക്ഷ്യമിട്ടാണ് ഏറെയും മോഷണങ്ങൾ നടക്കുന്നത്. ഏഷ്യക്കാർ തിങ്ങിപ്പാർക്കുന്ന ബിർമിംഗാഹിൽ വെള്ളിയാഴ്ച്ച നടന്ന മോഷണ ശ്രമം, മലയാളികൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്നാണ് ഓർമ്മിപ്പിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെയാണ് സ്പാർക്ക്ഹില്ലിലെ ഒരു വീട്ടിൽ മുഖംമൂടി ധാരികളായ നാലംഗ സംഘം ആയുധങ്ങളുമായി ഇരച്ചു കയറിയത്. എട്ടുമാസം ഗർഭിണിയായ 25 കാരിയെ കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടാണ് സ്വർണ്ണവും പണവും ആവശ്യപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു വയസ്സുകാരൻ മകനും 41 കാരിയായ ആന്റിക്കും ഒമ്പത് വയസ്സുകാരിയായ മകൾക്കും മുന്നിൽ വച്ചാണ് ഭീഷണി. സ്വർണ്ണവും പണവും ഇല്ലന്നറിയിച്ചിട്ടും വീട് മുഴുവൻ തിരഞ്ഞതിന് ശേഷമാണ് സംഘം വന്ന റെനോൾട്ട് മെഗാൻ കാറിൽ സ്ഥലം വിട്ടത്.

കടയിൽ പോയിരുന്ന ഗർഭിണിയായ സ്ത്രീയുടെ അനുജൻ വന്നെന്ന് വിചാരിച്ചാണ് വാതിൽ തുറന്നതെന്ന് കുടുംബം പറയുന്നു. പോലീസെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഇവരെത്തിയ കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെതുടർന്ന് കുടുംബം ഭീതിയിലാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ബിർമിംഗ്ഹാമിലും ആക്രമണങ്ങളും പിടിച്ചുപറിയും വ്യാപകമാകുകയാണ്. ഈ വർഷം സെപ്റ്റംബറിൽ മാത്രം എഴുന്നൂറോളം മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more