1 GBP = 104.27
breaking news

ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ പള്ളിയിലെ JSVBS വർണോജ്വലമായി….

ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ പള്ളിയിലെ JSVBS വർണോജ്വലമായി….

രാജു വേലംകാല
ഒക്ടോബർ 27, 28 ദിവസങ്ങളിൽ ബിർമിങ്ഹാം സെൻറ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് നടത്തപ്പെട്ട കുട്ടികളുടെ JSVBS നു ഉജ്ജ്വല പരിസമാപ്തി. ഈ രണ്ടു ദിവസങ്ങളിൽ കുട്ടികൾ വി. കുർബാനയെ പറ്റി വിശദമായി മനസിലാക്കുകയും, 28 ശനിയാഴ്ച നടന്ന ഇംഗ്ലീഷ് കുർബാനയിൽ, അതിന്റെ അർത്ഥവും, ഭക്തിയും പൂർണമായി ഉൾക്കൊണ്ടുകൊണ്ട് കുട്ടികൾ പങ്കാളികളാകുകയും ചെയ്തു. ഈ ദിവസങ്ങളിൽ നടന്ന ക്ലാസ്സുകളിലും, ഡിബേറ്റുകളിലും, ക്വിസ്സ് മത്സരത്തിലും കുട്ടികൾ ആത്മാർത്ഥതയോടെ പങ്കെടുക്കുന്ന കാഴ്ച ഏവരിലും അത്ഭുതമുളവാക്കി. സൺ‌ഡേ സ്‌കൂൾ ടീം ഒരുക്കിയ ആക്ഷൻ സോങ്‌സ് കുട്ടികൾ വളരെ ആവേശത്തോടെ ഏറ്റെടുത്തു.

ഇംഗ്ലണ്ടിൽ ആദ്യമായി നടന്ന ഇംഗ്ലീഷ് യാക്കോബായ കുർബാന വളരെ വിജയകരമാക്കി തീർത്ത കുട്ടികളോടും, നയിച്ച ബഹുമാനപ്പെട്ട ചിറത്തലാട്ട്‌ ബിജി അച്ചനോടും, കൂടാതെ ഇതിന്റെ വിജയത്തിനായി അക്ഷീണം പ്രവർത്തിച്ച സണ്ടേസ്‌കൂൾ ടീം, കമ്മറ്റിക്കാർ, മാതാപിതാക്കൾ എന്നിവരോടുമുള്ള നന്ദിയും കടപ്പാടും പള്ളികമ്മറ്റിക്കു വേണ്ടി സെക്രട്ടറി ജോൺ തോമസ് (Reji ) അറിയിച്ചു. കുട്ടികളുടേയും, മാതാപിതാക്കളുടേയും ആവശ്യപ്രകാരം മറ്റൊരു ഇംഗ്ലീഷ് കുർബാന ഉടൻ തന്നെ നടത്തുവാനുള്ള ശ്രമത്തിലാണ് ഇടവക ഒന്നടങ്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more