1 GBP = 102.88
breaking news

ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത്  ദൈവമഹത്വം; എബ്രഹാം മാർ സ്തേഫാനോസ്

ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത്  ദൈവമഹത്വം; എബ്രഹാം മാർ സ്തേഫാനോസ്

 

ദൈവദൃഷ്ടിയിൽ നിറഞ്ഞുനിൽക്കുന്നത് ദൈവമഹത്വമാണെന്നും, പെരുന്നാളിലൂടെ ലക്ഷ്യമാക്കുന്നത് ക്രിസ്തുവിന്റെ സ്നേഹത്തിലേക്കുള്ള മടക്കയാത്രയാണെന്നും മലങ്കര ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ യുകെ ,യൂറോപ്പ് ,ആഫിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ്. 

ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇടവകയിൽ സ്തേഫാനോസ് സഹദായുടെ പെരുന്നാളിൽ മുഖ്യ കാർമികത്വം വഹിച്ചു സുവിശേഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം .
തിന്മ നിഴൽ പോലെ പിന്തുടരുമ്പോഴും ,അതിനെ അധികരിച്ചു മുൻപോട്ടു പോകാനുള്ള
കെൽപ്പുണ്ടാകേണ്ടത് അനിവാര്യമാണെന്നും തിരുമേനി ചൂണ്ടികാട്ടി .

ജനുവരി 20ന്  വെള്ളിയാഴ്ച്ച വൈകിട്ട് സന്ധ്യ പ്രാർത്ഥന , തുടർന്ന് ഫാ.നിതിൻ പ്രസാദ്‌ കോശി അച്ഛന്റെ വചനപ്രോഘോഷണവും നടന്നു .
ജനുവരി 21ന്  ശനിയാഴ്ച  വൈകിട്ട് തിരുമേനിക്ക് സ്വീകരണം ,കൊടിയേറ്റ് ,സന്ധ്യാപ്രാർത്ഥന ,സുവിശേഷപ്രസംഗം ,ആശിർവാദം എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ .

ജനുവരി 22 ഞായറാഴ്ച്ച രാവിലെ  പ്രഭാതനസ്കാരം ,എബ്രഹാം മാർ സ്തേഫാനോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി. കുർബാന ,പ്രസംഗം ,പ്രദിക്ഷണം , ആശിർവാദം ,വിവാഹ ജീവിതത്തിൽ 25 വർഷം പിന്നിട്ട ദമ്പതിമാരെയും ,എ ലെവൽ ,സൺ‌ഡേ സ്കൂൾ 12 ക്ലാസ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിക്കുകയും ,ഉപഹാരങ്ങൾ നൽകുകയും ചെയ്തു.തുടർന്ന് പാരീഷ് ബുള്ളറ്റിൻ ഉത്ഘാടനം ,നേർച്ച വിളമ്പ് ,ആദ്യഫലലേലം ,സ്നേഹവിരുന്ന്,എന്നിവയായിരുന്നു പ്രധാന  ചടങ്ങുകൾ.ഇടവക വികാരി ഫാ മാത്യു എബ്രഹാം കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിച്ചു .
 ഇടവക വികാരി ഫാ മാത്യു എബ്രഹാം ,ട്രസ്റ്റി ഡെനിൻ തോമസ് ,സെക്രട്ടറി ലിജിയ തോമസ്,മാനേജിങ്  കമ്മിറ്റി അംഗങ്ങൾ,ആധ്യാല്മിക സംഘടന ഭാരവാഹികൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി .

വാർത്ത അയക്കുന്നത് 
ജോർജ്‌ മാത്യു 
പി ആർ ഓ സെന്റ് സ്റ്റീഫൻസ് 
ഇന്ത്യൻ ഓർത്തഡോക്സ്‌ ചുര്ച്ച് 
ബിർമിങ്ഹാം .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more