1 GBP = 103.12

ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കാർഡിയാക് അറസ്റ്റ് വന്ന സഹയാത്രികനെ അഞ്ചു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ഡോക്ടർ താരമാകുന്നു

ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ കാർഡിയാക് അറസ്റ്റ് വന്ന സഹയാത്രികനെ അഞ്ചു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ രക്ഷപ്പെടുത്തിയ ഡോക്ടർ താരമാകുന്നു

ബിർമിംഗ്ഹാം: ലണ്ടനിൽ നിന്നുള്ള ദീർഘദൂര വിമാനത്തിൽ ഇന്ത്യക്കാരനായ ഡോക്ടർ ഒരു സഹയാത്രക്കാരന്റെ ജീവൻ രക്ഷിച്ചത് അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ. ബർമിംഗ്ഹാമിലെ ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ കരൾ സ്പെഷ്യലിസ്റ്റായ ഡോ.വിശ്വരാജ് വെമലയാണ് (48)
നീണ്ട പരിശ്രമത്തിനൊടുവിൽ സഹയാത്രികനെ രക്ഷിച്ചത്.

അമ്മയോടൊപ്പം മുംബൈയിലേക്ക് പോകുകയായിരുന്നു ഡോ.വിശ്വരാജ് സഞ്ചരിച്ച എയർ ഇന്ത്യ വിമാനത്തിൽ, യാത്രാമധ്യേ ഒരു സഹയാത്രികന് ഹൃദയസ്തംഭനമുണ്ടായി.
വിമാനത്തിലെ എമർജൻസി മെഡിക്കൽ സാമഗ്രികളും യാത്രക്കാരിൽ നിന്നുള്ള സാധനങ്ങളും ഉപയോഗിച്ച് ഡോക്ടർ വെമല 43-കാരനെ രണ്ടുതവണയാണ് പുനരുജ്ജീവിപ്പിച്ചത്.
ആ അനുഭവം ജീവിതകാലം മുഴുവൻ ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു.
“എന്റെ മെഡിക്കൽ പരിശീലന സമയത്ത്, ഇത് കൈകാര്യം ചെയ്ത അനുഭവമായിരുന്നു, പക്ഷേ ഒരിക്കലും 40,000 അടി ഉയരത്തിൽ ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

നവംബറിൽ ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് യാത്രക്കാരന് ഹൃദയസ്തംഭനം സംഭവിക്കുകയും നാഡിമിടിപ്പ് നിലയ്ക്കുകയും ചെയ്തത്, തുടർന്നാണ് ഡോക്ടർ വെമല മുന്നോട്ട് വന്ന് യാത്രക്കാരനെ പരിചരിക്കാൻ തുടങ്ങിയത്.
“ഒരു മണിക്കൂറോളം പുനർ-ഉത്തേജനം വേണ്ടിവന്നു, എനിക്ക് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിഞ്ഞു,” ഡോക്ടർ വെമല പറഞ്ഞു. എന്നാൽ അല്പം കഴിഞ്ഞതോടെ യാത്രക്കാരന് വീണ്ടും ഹൃദയസ്തംഭനമുണ്ടായി, എന്നാൽ ഇത്തവണ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ജീവൻ തിരിച്ച് കിട്ടിയത്.

അതേസമയം എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന എമർജൻസി കിറ്റ് തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണെന്ന് ഡോക്ടർ പറയുന്നു. അതിൽ തന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിൽ, ജീവൻ നിലനിർത്താൻ സഹായിക്കുന്ന മരുന്നുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു. വിമാനജീവനക്കാരുടെ സമയോചിത പ്രവർത്തനങ്ങളും ഏറെ സഹായകമായെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു. തന്റെ ജീവൻ രക്ഷിച്ചതിന് ഡോക്ടർ വെമലയോട് യാത്രക്കാരൻ നന്ദി പറഞ്ഞു. പൈലറ്റ് മുംബൈ എയർപോർട്ടിൽ ലാൻഡിംഗിന് മുന്പായിത്തന്നെ അടിയന്തിര സേവനങ്ങളും ഏർപ്പാട് ചെയ്തു. വിമാനക്കമ്പനി ജീവനക്കാരും യാത്രക്കാരും ഡോക്ടർ വെമലയോട് നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more