1 GBP = 103.95
breaking news

എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ തകരാർ; ബിർമിംഗ്ഹാം എയർപോർട്ട് അടച്ചിട്ടത് മണിക്കൂറുകളോളം

എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ തകരാർ; ബിർമിംഗ്ഹാം എയർപോർട്ട് അടച്ചിട്ടത്  മണിക്കൂറുകളോളം

ബിർമിങ്ഹാം: ക്രിസ്തുമസ് അവധിയാഘോഷിക്കാൻ വിവിധയിടങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാർക്ക് തിരിച്ചടിയായാണ് ബിർമിങ്ഹാം എയർപോർട്ട് അടച്ചിട്ടത്. എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിലുണ്ടായ തകരാർ ആയിരക്കണക്കിന് യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാക്കിയത്. നൂറുകണക്കിന് വിമാനങ്ങളാണ് വഴിതിരിച്ച് വിടുകയോ റദ്ദാക്കുകയോ ചെയ്തത്.

ഇലക്ട്രോണിക് ഫ്ലൈറ്റ് പ്ലാൻ സിസ്റ്റത്തിലെ വൈദ്യുതി ബന്ധത്തിലെ തകരാറാണ് വിമാനത്താവളം അടച്ചിടുന്ന സ്ഥിതിയിലേക്കെത്തിയത്. വൈകുന്നേരം നാല് മണിയോടെയാണ് എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ പ്രശ്നങ്ങളുണ്ടായത്. തുടർന്ന് എയർപോർട്ട് അധികൃതർ വിമാനത്താവളം അടച്ചിടുകയായിരുന്നു. ബിർമിംഗ്ഹാമിലേക്ക് വരേണ്ടിയിരുന്ന അന്താരാഷ്ട്ര വിമാനങ്ങൾ മറ്റിടങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ പൂർണ്ണമായും റദ്ദാക്കുകയുമായിരുന്നു. രാത്രി എട്ടുമണിയോടെ തകരാർ പരിഹരിച്ച് സർവീസുകൾ പുനരാരംഭിക്കുകയായിരുന്നു.

യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ച് എയർപോർട്ട് അധികൃതർ വാർത്താക്കുറിപ്പ് നൽകിയിരുന്നു. നേരത്തെ ഡ്രോൺ ഭീഷണിയെത്തുടർന്ന് ഗാറ്റ്വിക് എയർപോർട്ട് അടച്ചിട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more