1 GBP = 103.12

“ദൈവഭയമുള്ള തലമുറ വളന്നുവരേണ്ടത് അനിവാര്യം” ഡോ. മാത്യൂസ് മാർ തിമോത്തിയോസ്; ബെർമിംങ്ഹാം സെൻ്റ്. സ്റ്റീഫൻ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ മൂറോൻ കൂദാശകൾ ഭക്തിസാന്ദ്രമായി….

“ദൈവഭയമുള്ള തലമുറ വളന്നുവരേണ്ടത് അനിവാര്യം” ഡോ. മാത്യൂസ് മാർ തിമോത്തിയോസ്; ബെർമിംങ്ഹാം സെൻ്റ്. സ്റ്റീഫൻ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൻ്റെ മൂറോൻ കൂദാശകൾ ഭക്തിസാന്ദ്രമായി….

ജോർജ്‌ മാത്യു 

(പി.ആർ.ഒ സെന്റ് സ്റ്റീഫൻസ്  ഐഒസി ബിർമിങ്ഹാം)

ദൈവഭയമുള്ള തലമുറ വളന്നു വരേണ്ടതിന്റെ പ്രസക്തി വർത്തമാന കാലത്തു വർധിച്ചിരിക്കുകയാണെന്ന്  മലങ്കര ഓർത്തഡോക്സ്‌ സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ്. ബിർമിങ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിന്റെ മൂറോൻ കൂദാശക്ക്  മുഖ്യ കാർമികത്വം വഹിച്ചു അനുഗ്രഹ പ്രഭാഷണം  നടത്തുകയായിരുന്നു അദ്ദേഹം. 

വെള്ളിയാഴ്ച വൈകിട്ട് സന്ധ്യപ്രാർത്ഥന, കല്ലിടല്‍ ശൂശ്രുഷ. മൂറോൻ കൂദാശയുടെ ഒന്നാം ഭാഗവും നടന്നു. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കൽ മുഖ്യാതിഥിയായി ചടങ്ങുകൾക്ക് ആശംസാ സന്ദേശം നൽകി. സഭകൾ തമ്മിലുള്ള സൗഹാർദ്ധവും, ഐക്യവും ശക്തിപ്പെടുത്തേണ്ടതിന്റെ അവശ്യകത പിതാവ് ചൂണ്ടികാട്ടി. ശനിയാഴ്ച രാവിലെ പ്രഭാത നമസ്കാരം, മൂറോൻ കൂദാശയുടെ രണ്ടാം ഭാഗം, വി. കുർബാന, ആശിർവാദം, പൊതുസമ്മേളനം തുടർന്ന്  ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു.

സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ആശംസാ സന്ദേശം തത്സമയം  നൽകി അനുഗ്രഹിച്ചു. പൊതു സമ്മേളനത്തിൽ ഇടവക മെത്രാപോലിത്ത ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. ഷെല്‍ടന്‍ കൗൺസിലർ പോൾ ടിൽസ് ലി  ഉത്ഘാടനം ചെയ്തു. ട്രസ്റ്റി രാജൻ വർഗീസ് ഇടവകയുടെ ലഘു ചരിത്രം അവതരിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, മുൻ വികാരി ഫാ.മാത്യൂസ് കുര്യാക്കോസ്, ഫാ. ടെറിൻ മുല്ലകര, ഫാ. ബിജു ചിറ്റുപറമ്പില്‍, ബ്രദർ. ബ്രിയൻ, രാജൻ ഫിലിപ്പ്,  ലിജിയ തോമസ്, ഷിബു ജോർജ്‌, മോൻസി എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഇടവക വികാരി ഫാ. എൽദോ വർഗീസ് സ്വാഗതവും സെക്രട്ടറി എബ്രഹാം കുര്യൻ നന്ദിയും പറഞ്ഞു.

APTOPIX Biden Gas Prices

ഇടവകയുടെ നാൾവഴികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം ശ്രദ്ദേയമായി. പള്ളിയുടെ പുതിയ  വെബ്സൈറ്റിന്റെ ഉദ്ഘാടനം തിരുമേനി നിർവഹിച്ചു. ജെ ക്യൂബ് മൾട്ടി മീഡിയ ലണ്ടൻ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്തു. കേരള തനിമയും, പൈതൃകവും വിളിച്ചോതിക്കൊണ്ട് വിനോദ് നവധാരയുടെ നേതൃത്വത്തിൽ മേളപ്പൊലിമ  (കോവെന്ററി ) യുടെ ചെണ്ട മേളം ആകർഷകമായിരുന്നു. ഇടവക വികാരി ഫാ. എൽദോ വർഗീസ്, ട്രസ്റ്റി രാജൻ വർഗീസ്, സെക്രട്ടറി എബ്രഹാം കുര്യൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, അദ്ധ്യാത്മിക സംഘടനാ ഭാരവാഹികൾ എന്നിവർ ദേവാലയ പുനർ പ്രതിഷ്ഠ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more