1 GBP = 103.33

മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സന്ദേശത്തിന്റെ ആവേശത്തില്‍ ബിര്‍മ്മിങ്ഹാം സീറോ മലബാര്‍ മക്കള്‍ പ്രെസ്റ്റണിലേക്ക്

മാര്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സന്ദേശത്തിന്റെ ആവേശത്തില്‍ ബിര്‍മ്മിങ്ഹാം സീറോ മലബാര്‍ മക്കള്‍ പ്രെസ്റ്റണിലേക്ക്

ഒന്‍പതാം തീയതി ഞായറാഴ്ച പ്രെസ്റ്റണില്‍ നടക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കുവാനായി ബിര്‍മിംഗ്ഹാമിലെ 14 മാസ് സെന്ററുകളില്‍ നിന്നായി ആയിരത്തിലധികം സീറോ മലബാര്‍ മക്കള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നു. ഏഴാമത് സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു കൊണ്ട് സ്രാമ്പിക്കല്‍ പിതാവ് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിന്റെ പ്രാധാന്യത്തെ ഉള്‍ക്കൊണ്ടു കൊണ്ട് എട്ടോളം ബസുകളിലും ഇരുനൂറോളം കാറുകളിലുമായി ആളുകള്‍ പ്രസ്റ്റണില്‍ എത്തിച്ചേരും. ബിര്‍മ്മിങ്ഹാം ചാപ്ലിയന്‍സിയിലെ എണ്‍പത്തഞ്ചോളം വരുന്ന കുടുംബ യൂണിറ്റുകളില്‍ നിന്നും ഭാരവാഹികളുടെ നേതൃത്വത്തില്‍ പാസുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ചാപ്ലിയന്‍മാരായ ഫാ. ജെയ്സണ്‍ കരിപ്പായിയുടെയും ഫാ. സെബാസ്റ്റ്യന്‍ നാമമറ്റത്തിലിന്റെയും നേതൃത്വത്തില്‍ ഭാരവാഹികള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നു. ഭാരവാഹികള്‍ എല്ലാവരും ശനിയാഴ്ചയോടെ പ്രെസ്റ്റണില്‍ എത്തി ചേരും. കൂടുതല്‍ ആളുകളും ആദ്യമായിട്ടാണ് മെത്രാഭിഷേക ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ഐക്യ ഇംഗ്ലണ്ടില്‍ ആദ്യമായി നടക്കുന്ന സീറോ മലബാര്‍ സഭയുടെ വിശ്വാസ കൂട്ടായ്മയില്‍ പങ്കെടുക്കുവാനും തങ്ങളുടെ മക്കളെ സഭയുടെ വളരെ പ്രധാനപ്പെട്ട മെത്രാഭിഷേകം പോലെയുള്ള ചടങ്ങുകള്‍ കാണിക്കുവാനും ലഭിക്കുന്ന അപൂര്‍വാവസരമായിട്ടാണ് മാതാപിതാക്കള്‍ ഇതിനെ കാണുന്നത്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more