1 GBP = 103.68
breaking news

ഡല്‍ഹി എയിംസില്‍ പക്ഷിപ്പനി ബാധിച്ച് 11കാരന്‍ മരിച്ചു; രാജ്യത്ത് മനുഷ്യരില്‍ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത് ആദ്യം

ഡല്‍ഹി എയിംസില്‍ പക്ഷിപ്പനി ബാധിച്ച് 11കാരന്‍ മരിച്ചു; രാജ്യത്ത് മനുഷ്യരില്‍ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത് ആദ്യം

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു. രാജ്യത്ത് ആദ്യമായാണ് പക്ഷിപ്പനി വൈറസായ എച്ച്5എന്‍1 സ്ഥിരീകരിക്കുന്നത്. പുനെ വൈറോളജി ഇന്‍സ്റ്റിയൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

രാജ്യത്ത് ഈ വര്‍ഷത്തെ പക്ഷിപ്പനി മരണമാണിത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ആശുപത്രി ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടിക തയ്യറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ വിദഗ്ധ സംഘം ഹരിയാനയിലേക്ക് തിരിച്ചു. രാജ്യത്ത് ജനുവരി ആദ്യം പക്ഷിപ്പനി പടര്‍ന്നു പിടിച്ചിരുന്നു. എന്നാല്‍ മനുഷ്യരില്‍ ബാധിക്കാത്ത എച്ച്5എന്‍8 വൈറസ് സാന്നിധ്യമായിരുന്നു സ്ഥിരീകരിച്ചത്.

പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങൾ

പനി
പേശിവേദവ
തലവേദന
ചുമ
വയറിളക്കം
വയറുവേദന

എങ്ങനെയാണ് പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുന്നത് ?

-അണുബാധയേറ്റ പക്ഷിയുമായുള്ള സമ്പർക്കമാണ് ഇതിന് കാരണം.അണുബാധയേറ്റ പക്ഷിയെ സ്പർശിക്കുന്നത്

-അണുബാധയേറ്റ പക്ഷിയുടെ വിസർജ്യം/കൂട് സ്പർശിക്കുന്നത്

-അണുബാധയേറ്റ പക്ഷിയെ ഭക്ഷിക്കുന്നത്.

പ്രതിരോധിക്കേണ്ടതെങ്ങനെ ?

-ഭക്ഷണം പാകം ചെയ്യുന്നതിന് മുൻപും ശേഷവും കൈകൾ നന്നായി വൃത്തിയാക്കണം, പ്രത്യേകിച്ച് കോഴി, താറാവ് പോളുള്ള മാംസം സ്പർശിക്കും മുൻപ്.

-പച്ച ഇറച്ചിക്കും, വേവിച്ചവയ്ക്കുമായി പ്രത്യേകം പാത്രങ്ങൾ ഉപയോഗിക്കുക

-ഇറച്ചി നല്ല ചൂടിൽ നന്നായി വെന്തു എന്ന് ഉറപ്പാക്കുക

-ജീവനോടെയുള്ള പക്ഷികളുമായുള്ള സമ്പർക്കം ഒഴിവാക്കുക

-പച്ച മുട്ട കഴിക്കാതിരിക്കുക

വാക്‌സിൻ ?

പക്ഷിപ്പനിക്ക് വാക്‌സിൻ ലഭ്യമല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more