1 GBP = 104.18

യു കെ മലയാളികളായ ബിനു കൊട്ടാരത്തിലിൻ്റെയും, ബിന്ദു ബൈജുവിൻ്റേയും പിതാവ് ജേക്കബ് മാത്യു (83) നിര്യാതനായി; സംസ്കാരം തിങ്കളാഴ്ച 3 PM ന് മുട്ടുചിറ ഫെറോനാ പള്ളിയിൽ….

യു കെ മലയാളികളായ ബിനു കൊട്ടാരത്തിലിൻ്റെയും, ബിന്ദു ബൈജുവിൻ്റേയും  പിതാവ് ജേക്കബ് മാത്യു (83) നിര്യാതനായി; സംസ്കാരം തിങ്കളാഴ്ച 3 PM ന് മുട്ടുചിറ ഫെറോനാ പള്ളിയിൽ….

ജിജോ അരയത്ത്

യു കെ മലയാളികളായ ബൾബറിയിൽ താമസിക്കുന്ന ബിനു കൊട്ടാരത്തിലിൻ്റെയും, പോർട്സ്മൗത്തിൽ താമസിക്കുന്ന ബിന്ദു ബൈജുവിൻ്റേയും  പിതാവ് മുൻ പി. ഡബ്ളിയു. യു ഇലക്ട്രിക്കൽ കോൺട്രാക്ടർ മുട്ടുചിറ കൊട്ടാരത്തിൽ ജേക്കബ് മാത്യു (ചാക്കോച്ചൻ) 83 വയസ്, നിര്യാതനായി. മൃതദേഹം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് മുട്ടുചിറയിലുള്ള ഭവനത്തിൽ കൊണ്ടുവരികയും  നാളെ തിങ്കളാഴ്ച (14/02/21) ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിൽ നിന്നും സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. പരേതൻ്റെ ഭാര്യ മേരിക്കുട്ടി തലയോലപ്പറമ്പ് വടക്കേ കൊല്ലംപറമ്പിൽ കുംബാംഗമാണ്.

മാത്യു ജേക്കബ് (ബെന്നി – പി.ഡബ്ളിയു.യു ഇലക്ട്രിക്കൽ കോൺട്രാക്ടർ), സണ്ണി (യുഎസ്എ), ബിനു (യുകെ), ടെസ്സി (സ്വിറ്റ്സർലാൻഡ്), ലിസി (മാഞ്ഞൂർ), ഗ്ലാഡിസ് (ചങ്ങനാശ്ശേരി), ബിന്ദു (പോർട്സ്മൗത്ത്) എന്നിവരാണ് മക്കൾ. മരുമക്കൾ:- ലിറ്റി തെക്കേക്കര (കോതമംഗലം), സുമോൾ ചൂരക്കാട്ട് (കുമാരനെല്ലൂർ), യമുന തച്ചുതറ(ഇടപ്പള്ളി), ജിൻസൻ പകലോമറ്റം (മേരികുളം), ജോബ് കാക്കശ്ശേരിൽ (മാഞ്ഞൂർ), ഷാജൻ പുല്ലുകാട്(ചങ്ങനാശേരി), ബൈജു തടത്തിൽ (ഊന്നുകൽ), 

ജേക്കബ് മാത്യു കൊട്ടാരത്തിലിൻ്റെ ആകസ്മിക നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, മുട്ടുചിറ സംഗമം രക്ഷാധികാരി റവ.ഫാ.വർഗീസ് നടയ്ക്കൽ, കോർഡിനേറ്റർമാരായ വിൻസെൻ്റ് പോൾ, റോയി ജോസഫ് പറമ്പിൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.

WWW. VSQARETV.COM

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more