1 GBP = 104.02

യുകെ മലയാളികള്‍ക്ക് മാതൃകയായി ന്യൂ കാസില്‍ മലയാളിയായ ബിനു കിഴക്കയില്‍

യുകെ മലയാളികള്‍ക്ക് മാതൃകയായി ന്യൂ കാസില്‍ മലയാളിയായ ബിനു കിഴക്കയില്‍

അലക്‌സ് വര്‍ഗീസ്

ന്യൂകാസില്‍: യുകെയിലുള്ള മലയാളികളില്‍ ഏറെ പ്പേരും ഇപ്പോള്‍ നാട്ടില്‍ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് , ഒരു വര്‍ഷത്തെ ജോലി തിരക്കുകളും ,കുട്ടികളുമായുള്ള സ്‌കൂള്‍ യാത്രകള്‍ക്കും ഒക്കെ അവധി കൊടുത്തു ബന്ധുമിത്രാദികളെ കാണുവാനും, സുഹൃത്തുക്കളുമായി ബന്ധം പുതുക്കാനുമൊക്കെ മാത്രം സമയം ചിലവിടുന്ന യാഥാസ്ഥിക മലയാളികളില്‍ നിന്നും വ്യത്യസ്തമായി ന്യൂ കാസില്‍ മലയാളിയായ ബിനു കിഴക്കയില്‍ , ഭാര്യ സിനിയും കുടുംബവുമായി നാട്ടില്‍ എത്തിയപ്പോളാണ് താന്‍ പഠിച്ച പ്രൈമറി സ്‌കൂളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍ ഈ മഴക്കാലത്ത് അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍ പെടുത്തി സ്‌കൂള്‍ അധികൃതര്‍ സമീപിച്ചത് . തൃക്കാരിയൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും കുട വിതരണം ചെയ്യണം എന്ന ആവശ്യമാണ് സ്‌കൂള്‍ അധികാരികള്‍ മുന്‍പോട്ടു വച്ചത്. ഈ സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ ബിനു യാതൊരു ഉപേക്ഷയും കൂടാതെ ആവശ്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്നലെ നടന്ന ലളിതമായ ചടങ്ങില്‍ വച്ച് കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ ആണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത് . തൃക്കാരിയൂര്‍ ഗ്രാമപഞ്ചയത്ത് അംഗം അരുണ്‍ സി ഗോവിന്ദ് അധ്യക്ഷത വഹിച്ചു. പ്രഥമ അധ്യാപിക ആബിദ, ശ്രീദേവി ബാബു .കെ ജി ചന്ദ്രബോസ് .ബിനോയ് ജോര്‍ജ് ,എം . ബി ബാബു ,എസ എം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. ന്യൂകാസില്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളി കൈക്കാരന്‍ കൂടിയായ ബിനു ഫാ. ഷാജി തുമ്പേച്ചിറ നേതൃത്വം നല്‍കുന്ന ചാരിറ്റി ഗ്രൂപ്പ് ആയ മരിയന്‍ മിനിസ്ട്രി , നോര്‍ത്ത് ഈസ്റ്റ് മലയാളികളുടെ കൂട്ടായ്മയായ മാന്‍ എന്നിവയുടെ ഗവേര്‍ണിംഗ് ബോഡി മെമ്പര്‍ കൂടിയാണ്. ന്യൂകാസിലില്‍ ഓഫ് ലൈസെന്‍സ് ഷോപ്പുകള്‍ ഉള്‍പ്പടെ ഉള്ള ബിസിനസുകള്‍ നടത്തുകയാണ് ബിനു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more