1 GBP = 103.78
breaking news

യുക്മ സാംസ്കാരി വേദി ഫിലിം ക്ലബ്ബ് അംഗം ബിനോ അഗസ്റ്റിൻ്റെ പിതാവ് സി.എ അഗസ്റ്റിൻ നാട്ടിൽ നിര്യാതനായി….

യുക്മ സാംസ്കാരി വേദി ഫിലിം ക്ലബ്ബ് അംഗം ബിനോ അഗസ്റ്റിൻ്റെ പിതാവ് സി.എ അഗസ്റ്റിൻ നാട്ടിൽ നിര്യാതനായി….

യുക്മ സാംസ്കാരി വേദി ഫിലിം ക്ലബ്ബ് അംഗം ബാസിൽഡൺ സ്വദേശി ബിനോ അഗസ്റ്റിൻ്റെ പിതാവ് കോട്ടയം പാലാ മരങ്ങാട്ടുപിള്ളി തൈമുറിയിൽ സി.എ അഗസ്റ്റിൻ (74) നാട്ടിൽ നിര്യാതനായി. ഭാര്യ എൽസമ്മ അഗസ്റ്റിൻ (മാൻവെട്ടം കരിനാട്ട് പുത്തൻപുര കുടുംബാംഗമാണ് ).മക്കൾ – ബിന്ദു സജി (പ്ലാത്തോട്ടം, കാളകെട്ടി) ബിനോ അഗസ്റ്റിൻ (ബാസിൽഡൺ), ബിതു ബിനോയ്  (ഓസ്‌ട്രേലിയ). മരുമക്കൾ സജി തോമസ് പ്ലാത്തോട്ടം (യുകെ), കൊച്ചുറാണി ബിനോ  (യുകെ), ബിനോയ് മാനുവൽ (ഓസ്‌ട്രേലിയ). കൊച്ചു മക്കൾ സുബിൻ സജി, സ്നേഹ സജി, സെബി ബിനോ, കെവിൻ കുരുവിള, സാന്ദ്ര ബിനോ, അനയ ബിനോ, ക്രിസ്റ്റിൻ ബിനോയി.

പിതാവിന് അന്തിമോപചാരമർപ്പിക്കാനായി ബിനോ അഗസ്റ്റിൻ നാളെ നാട്ടിലേക്ക് തിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് സുഖമില്ലാതിരുന്ന പിതാവിനെ നാട്ടിലെത്തി ശുശ്രൂഷിക്കുവാൻ ബിനോയ്ക്ക് കഴിഞ്ഞിരുന്നു.

സംസ്കാരം  വ്യാഴാഴ്ച ഭവനത്തിൽ നിന്നും ശുശ്രൂഷകൾ ആരംഭിച്ച്  മരങ്ങാട്ടുപിള്ളി സെന്റ്. ഫ്രാൻസിസ് ദേവാലയത്തിൽ നടത്തുന്നതാണ്.

ബിനോ അഗസ്റ്റിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more