1 GBP = 103.80
breaking news

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതിയുടെ മകൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചു

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതിയുടെ മകൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിച്ചു

തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചു. കേരള തമിഴ്നാട് ബോർഡറിലെ ‘വിദ്യ വനം’ ഹയർസെക്കന്ററി സ്കൂളാണ് ബിന്ദുവിന്റെ പതിനൊന്ന് വയസ്സുകാരിയായ മകൾക്ക് പ്രവേശനം നിഷേധിച്ചത്. മുമ്പ് അഡ്മിഷന്‍ നല്‍കാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച സ്കൂളിൽ എത്തിയപ്പോൾ പ്രവേശനം നടക്കില്ലെന്ന് പറയുകയായിരുന്നുവെന്ന് ബിന്ദു പറയുന്നു.

മകളുമായി സ്കൂളിൽ എത്തിയപ്പോൾ എനിക്ക് അവരുടെ ഭാ​ഗത്തുനിന്നും അസാധാരണമായ പെരുമാറ്റമാണ് കാണാൻ കഴിഞ്ഞതെന്ന് ബിന്ദു പറ‍ഞ്ഞു. താൻ ഒരു ആക്ടിവിസ്റ്റല്ലെന്നും എന്നാൽ എജ്യൂക്കേഷൻ അക്ടിവിസ്റ്റാണ് താനെന്നും പ്രിൻസിപ്പൾ തന്നോട് പറഞ്ഞു. സ്കൂളിന്‍റെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമിക്കുന്നില്ലെന്നും അവർ തന്നോട് അറിയിച്ചു- ബിന്ദു പറയുന്നു. ദി ന്യൂസ് മിനിട്ടാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേ സമയം താൻ സ്കൂൾ അധികൃതരെ കുറ്റപ്പെടുത്തുന്നില്ലെന്നും സ്കൂളിൽ പോയപ്പോൾ ഏകദേശം 60തോളം പുരുഷന്മാർ അവിടെ ഉണ്ടായിരുന്നുവെന്നും അവരിൽ ഒരു പന്തികേട് തോന്നിയെന്നും ബിന്ദു പറയുന്നു. മകൾക്ക് അഡ്മിഷൻ നിരസിച്ചതായി ഒരു അധ്യാപകനാണ് പറഞ്ഞതെന്നും സ്‌കൂള്‍ അധികാരികള്‍ ഭയപരവശരായിരുന്നുവെന്നും ബിന്ദു കൂട്ടിച്ചേർത്തു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയില്‍ പോയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോവുകയായിരുന്നു. ശേഷം ചേവായൂരിലെ വാടക വീട്ടിൽ നിന്നും ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more