1 GBP = 103.12

വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് മലയാളിയായ വീട്ടമ്മയ്ക്ക് അന്ത്യം; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ബെൻസി ജോസഫ്

വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് മലയാളിയായ വീട്ടമ്മയ്ക്ക് അന്ത്യം; മരണമടഞ്ഞത് കോട്ടയം സ്വദേശിയായ ബെൻസി ജോസഫ്

ലണ്ടൻ: കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചെംസ്‌ഫോര്‍ഡിലുള്ള മലയാളി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തുപടി കുടുംബാംഗമായ ബെന്‍സി ജോസഫാണ് (43) മരണമടഞ്ഞത്. ബെൻസിയുടെ കുടുംബം ദുബായില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. വീഴ്ചയുടെ ആഘാതമോ ഹൃദയാഘാതമോ ആണ് മരണകാരണം എന്നാണ് ഇപ്പോൾ കിട്ടിയ വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആര്‍കിടെക്ട് ആയാണ് ബെന്‍സി ജോലി ചെയ്തിരുന്നത്. രണ്ടു കുട്ടികളുടെ അമ്മയായ ബെൻസിയും കുടുംബവും മൂത്ത കുട്ടിക്ക് ഗ്രാമർ സ്‌കൂളിൽ പ്രവേശനം ലഭിച്ചതിനെത്തുടർന്നാണ് കുടുംബം ചെംസ്‌ഫോര്‍ഡിലേക്ക് താമസം മാറിയത്. പരേതയുടെ ഭര്‍ത്താവ് സിജി മാത്യുവും കുട്ടികളും ബെന്‍സിയുടെ ആകസ്മിക നിര്യാണത്തിൻെറ ഞെട്ടലിലാണ്.

വെള്ളിയാഴ്ച്ച പുലർച്ചെയാണ് ബെൻസി മരണമടയുന്നത്. വീടിന്റെ മുകളിലത്തെ നിലയിൽ ശബ്ദം കേട്ടെത്തിയ സജി ഭാര്യ തളർന്നു നിലത്ത് കിടക്കുന്ന രംഗമാണ് കണ്ടെത്. ഉടൻ തന്നെ അടിയന്തിര സേവനം ലഭ്യമാക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് അംഗങ്ങളാണ് ബിൻസിയും കുടുംബവും. ചെംസ്ഫോർഡിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ പ്ലാനിംഗ് കൺസൽട്ടൻറ് ആയി ജോലി നോക്കിയിരുന്ന ബിൻസി ദുബായിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ബിന്സിയുടെ ആകസ്മിക നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ മനോജ്‌കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more