1 GBP = 103.73
breaking news

ബിൻ ലാദന്‍റെ മകൻ വിവാഹം കഴിച്ചത് വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം നടത്തിയ ഭീകരന്‍റെ മകളെ!

ബിൻ ലാദന്‍റെ മകൻ വിവാഹം കഴിച്ചത് വേൾഡ് ട്രേഡ് സെന്‍റർ ആക്രമണം നടത്തിയ ഭീകരന്‍റെ മകളെ!

ലണ്ടൻ: അൽ-ഖ്വയ്ദ ഭീകരസംഘടനയുടെ തലവനായിരുന്ന ഒസാമ ബിൻ ലാദന്‍റെ മകൻ ഹംസ ബിൻ ലാദന്‍റെ വിവാഹ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് നേതൃത്വം നൽകിയ മുഹമ്മദ് അട്ടായുടെ മകളെയാണ് ലാദന്‍റെ മകൻ വിവാഹം കഴിച്ചത്. വിമാനം റാഞ്ചി, വേൾഡ് ട്രേഡ് സെന്‍ററിൽ ഇടിച്ചുകയറ്റിയ സംഘത്തിൽ മുഹമ്മദ് അട്ടായുണ്ടായിരുന്നു. വിവാഹ വാർത്ത ലാദൻ കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദന്‍റെ ഉറ്റ ബന്ധുക്കളായ അഹമ്മദും ഹസൻ അൽ അട്ടാസും ഗാർഡിയൻ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവാർത്ത സ്ഥിരീകരിക്കുന്നത്.

എന്നാൽ ഹസൻ ബിൻ ലാദൻ ഇപ്പോൾ എവിടെയാണുള്ളതെന്ന് ആർക്കും അറിയില്ല. കുറച്ചുനാൾ മുമ്പ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നതായാണ് വിവരം. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രായേൽ എന്നിവർക്കെതിരായ പോരാട്ടം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ചുനാൾ മുമ്പ് ഹസൻ ബിൻ ലാദൻ പുത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. പാകിസ്ഥാനിലെ അബോട്ടാബാദിൽവെച്ച് 2011 മെയ് രണ്ടിന് ഒസാമ ബിൻ ലാദൻ കൊല്ലപ്പെടുമ്പോൾ രക്ഷപെട്ടത് മൂന്നു ഭാര്യമാരും ഹസൻ ബിൻ ലാദൻ ഉൾപ്പടെയുള്ള അടുത്ത ബന്ധുക്കളും മാത്രമായിരുന്നു. അന്ന് ബിൻ ലാദനെ പിടികൂടാൻവേണ്ടി അമേരിക്ക നടത്തിയ ആക്രമണത്തിൽ മറ്റൊരു മകനായ ഖാലിദ് കൊല്ലപ്പെട്ടിരുന്നു.

ലാദനെ വധിക്കുന്ന സമയത്ത് രക്ഷപെട്ട കുടുംബാംഗങ്ങൾ പിന്നീട് സൌദി അറേബ്യയിലെത്തിയിരുന്നു. സൌദി രാജകുമാരനായിരുന്ന മൊഹമ്മദ് ബിൻ നയെഫ് ആണ് ഇവർക്ക് അഭയം നൽകിയത്. ഇവർ പിന്നീട് ലാദന്‍റെ മാതാവ് അലിയ ഖാനെമുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഹംസ ബിൻ ലാദന്‍റെ വിവാഹചടങ്ങിൽ അടുത്ത കുടുംബാഗങ്ങൾ മാത്രമാണ് പങ്കെടുത്തതെന്നും റിപ്പോർട്ടുണ്ട്.

ലാദന്‍റെ മറ്റൊരു മകൻ സാദ് 2009ൽ അഫ്ഗാനിസ്ഥാനിൽവെച്ചുണ്ടായ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more