1 GBP = 103.02
breaking news

കെറ്ററിംങ്ങിലെ ബിജു തോമസിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

കെറ്ററിംങ്ങിലെ ബിജു തോമസിൻ്റെ പിതാവ് നാട്ടിൽ നിര്യാതനായി…

കെറ്ററിംങ്ങ് മലയാളി അസോറിയേഷൻ്റെ സ്ഥാപക അംഗങ്ങളിലൊരാളായ ബിജു തോമസിൻ്റെ പിതാവ് ഉഴവൂർ കൊച്ചികുന്നേൽ തോമസ് (92) നിര്യാതനായി. ഭാര്യ പരേതയായ മേരി കുറുമുള്ളൂർ മണപ്പാട്ടുകുന്നേൽ കുടുംബാംഗമാണ്. മക്കൾ ബെന്നി, ഷേർലി, സുജ, ബിജു (കെറ്ററിംങ്ങ്, യുകെ). മരുമക്കൾ മിനി ഇലകാട്ട് കൈപ്പുഴ, തോമസ് കൈമൂലയിൽ നീണ്ടൂർ, ജെയിംസ് കണ്ണാലയിൽ കൈപ്പുഴ, ബീന ബിജു മുടികുന്നേൽ ഉഴവൂർ (കെറ്ററിംങ്ങ്, യുകെ).

സംസ്കാരം പിന്നീട് നടത്തുന്നതാണ്.

ബിജുവിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബൈജു തോമസ്, ദേശീയ സമിതിയംഗം സന്തോഷ് തോമസ്, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ബെന്നി പോൾ, ട്രഷറർ സോബിൻ ജോൺ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ, കെറ്ററിംങ്ങ് മലയാളി വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് സിബു ജോസഫ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….


Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more