1 GBP = 103.69
breaking news

ബിജു ആലിലക്കുഴിയിലിൻ്റെ പിതാവ് എ.റ്റി. ജോസഫ് (86) നിര്യാതനായി…

ബിജു ആലിലക്കുഴിയിലിൻ്റെ പിതാവ് എ.റ്റി. ജോസഫ് (86) നിര്യാതനായി…

മലയാളി അസോസിയേഷൻ പ്രസ്റ്റൺ മുൻ പ്രസിഡൻ്റ് ബിജു ആലിലക്കുഴിയിലിൻ്റെ പിതാവ് നെയ്യശ്ശേരി ആലിലക്കുഴിയിൽ എ.റ്റി.ജോസഫ് (86) ഇന്നലെ വ്യാഴാഴ്ച വൈകീട്ട് 6.50 ന് ആനിക്കുഴയിലുള്ള വസതിയിൽ നിര്യാതനായി.ഭാര്യ മേരി പള്ളിക്കാമുറി പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ ലിസാ ജോൺ, (റിട്ട ടീച്ചർ )അഡ്വ. ബെന്നി ജോസഫ് (നോട്ടറി തൊടുപുഴ) റാണി സെബാസ്റ്റ്യൻ,(കലമറ്റത്തിൽ എന്റർപ്രൈസസ് മുരിക്കാശ്ശേരി), ജംസി ജോർജ് ( മുൻ പഞ്ചായത്തംഗം മാറാടി) ജാസ്മിൻ ജോബി (യു.കെ) ബിജു ജോസഫ് ( യു.കെ) നിശാന്ത് ജോസഫ് (MD വികോഡ് ഇൻഫോടെക് – യു കെ) എന്നിവരാണ്. മരുമക്കൾ അഡ്വ.വി.സ് ജോൺ വാട്ടപ്പിള്ളിൽ കുരുമ്പുപാടം, ലിസി ജോൺ വേങ്ങച്ചേരിൽ കൂത്താട്ടുകുളം (ടീച്ചർ ഗവ. എച്ച്.എസ് പെരിങ്ങാശ്ശേരി) ദേവസ്യച്ചൻ കലമറ്റത്തിൽ മുരിക്കാശ്ശേരി, ജോർജ് വട്ടക്കുടിയിൽ മാറാടി, ജോബി ആനിക്കാതോട്ടത്തിൽ ആരക്കുഴ (യു.കെ), മെറിൻ ചെമ്പരത്തി മുതലക്കോടം(യു.കെ), ജോയ്സി പൂവത്തിനാൽ തോടനാൽ (യു.കെ) എന്നിവരാണ്. പരേതനായ  ദേവസ്യാ തൊമ്മൻ (പാപ്പച്ചൻ )ആലിലക്കുഴിയിൽ പുലിക്കുരുമ്പ (കണ്ണൂർ) എ.റ്റി. വർക്കി ആലിലക്കുഴിയിൽ നെയ്യശ്ശേരി (റിട്ട. അദ്ധ്യാപകൻ സെൻറ്. സെബാസ്റ്റ്യൻസ് നെയ്യശ്ശേരി) സി.എമിഡിയാ FC കോൺവന്റ്  പൈങ്ങോട്ടൂർ (റിട്ട . നിർമ്മല കോളേജ് മുവാറ്റുപുഴ)എന്നിവർ സഹോദരങ്ങളാണ്.

മൃതസംസ്കാര ശുശ്രൂഷകൾ  തിങ്കളാഴ്ച (07.02.22)10AMന് സ്വവസതിയിൽ നിന്നും ആരംഭിച്ച് നെയ്യശ്ശേരി സെൻറ്.സെബാസ്റ്റ്യൻസ് പള്ളിയിലെ പ്രാർത്ഥനകൾക്ക് ശേഷം കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതാണ്.

ബിജുവിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, നാഷണൽ കമ്മിറ്റിയംഗം കുര്യൻ ജോർജ്, യുക്മ ഉപദേശക സമിതിയംഗം തമ്പി ജോസ്, നോർത്ത് വെസ്റ്റ്‌ റീജിയൻ പ്രസിഡൻറ് ജാക്സൺ തോമസ്, സെക്രട്ടറി സുരേഷ് നായർ,   മലയാളി അസോസിയേഷൻ പ്രസ്റ്റൺ പ്രസിഡൻറ് ജോൺ പി.ജോൺ, എഫ്. ഒ. പി കോർഡിനേറ്റർ സിന്നി ജേക്കബ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം നിര്യാണത്തിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more