1 GBP = 104.26
breaking news

ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജിന്റെ മാതാവ് നാട്ടിൽ നിര്യാതയായി…

ലിവർപൂൾ മലയാളി അസോസിയേഷൻ  മുൻ സെക്രട്ടറി ബിജു ജോർജിന്റെ മാതാവ് നാട്ടിൽ നിര്യാതയായി…

ലിവർപൂൾ:- ബെർക്കിൻഹെഡിൽ  താമസിക്കുന്ന   ലിവർപൂൾ മലയാളി അസോസിയേഷൻ( LIMA ) യുടെ മുൻ സെക്രട്ടറി ബിജു ജോർജിന്റെ മാതാവ്   പുത്തൻപറമ്പിൽ റോസ് കോട്ടേജ് കോർജ് തോമസിൻ്റെ ഭാര്യ ലീലാമ്മ ജോർജ് (73)  ഇന്നലെ രാവിലെ   നിര്യതയായി. പരേത മിത്രക്കരി ചെറുുകാട് കുടുംബാംഗമാണ്. മക്കൾ വിനോദ് തോമസ് തൃക്കൊടിത്താനം, ബിജു ജോർജ് (യു കെ) ,ലിജു ജോർജ് (യു എസ് എ). മരുമക്കൾ ജെസി വിനോദ്, മഞ്ജു ബിജു, സിൻസി ലിജു.

മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച്  തൃക്കൊടിത്താനം സെന്റ്. സേവിയേഴ്‌സ് ഫൊറോനാ ദേവാലയത്തിൽ നടക്കും. കൊറോണ  വൈറസ് വ്യാപനത്താൽ മാതാവിൻ്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് ബിജുവിനും സഹോദരൻ ലിജുവിനും കുടുംബാംഗങ്ങൾക്കും മാതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാട്ടിൽ പോകാൻ കഴിയാത്തത് അവരെ കൂടുതൽ  ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ബിജുവിൻ്റെ  മാതാവിൻ്റെ നിര്യാണത്തിൽ യുക്മ ദേശീയ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, റീജിയണൽ പ്രസിഡൻറ് ജാക്സൻ തോമസ്, ദേശീയ സമിതിയംഗം കുര്യൻ ജോർജ് ലിവർപൂൾ മലയാളി അസോസിയേഷൻ പ്രസിഡൻ്റ് സാബു ജോൺ എന്നിവർ അനുശോചനം അറിയിച്ചു. അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം  വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു്കു ചേരുന്നു.  ആദരാഞ്ജലികൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more