1 GBP = 104.13

ഉപതെരഞ്ഞെടുപ്പ്: ബിഹാറില്‍ ബിജെപി സഖ്യത്തിന് തിരിച്ചടി; രണ്ടിടത്ത് ആര്‍ജെഡി മുന്നില്‍, ഒരിടത്ത് ബിജെപി

ഉപതെരഞ്ഞെടുപ്പ്: ബിഹാറില്‍ ബിജെപി സഖ്യത്തിന് തിരിച്ചടി; രണ്ടിടത്ത് ആര്‍ജെഡി മുന്നില്‍, ഒരിടത്ത് ബിജെപി

പട്‌ന: ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്‌സഭാ സീറ്റിലും ഒരു നിയമസഭാ സീറ്റിലും ആര്‍ജെഡി ലീഡ് ചെയ്യുന്നു. മറ്റൊരു നിയമസഭാ സീറ്റില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. ലോക്‌സഭാ മണ്ഡലമായ അരിരായ, ഭാബുവ നിയമസഭാ മണ്ഡലം എന്നിവിടങ്ങളിലാണ് ആര്‍ജെഡി സഖ്യം ലീഡ് ചെയ്യുന്നത്. അതേസമയം, ജഹനാബാദ് നയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

നിതീഷ് കുമാറിന്റെ ജെഡിയു എന്‍ഡിഎയില്‍ എത്തിയതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പുകളാണ് ഇത്. അതിനാല്‍ത്തന്നെ മത്സരഫലം എന്‍ഡിഎയ്ക്കും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിനും നിര്‍ണായകമാണ്.

ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റാണ് അരാരിയ ലോക്‌സഭാ മണ്ഡലം. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ മൊഹമ്മദ് തസ്‌ലിമുദീന്‍ 1.46 ലക്ഷം വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് വിജയിച്ചത്. ബിജെപിയുടെ പ്രദീപ് കുമാര്‍ സിംഗിനെയാണ് മൊഹമ്മദ് പരാജയപ്പെടുത്തിയത്. 2017 സെപ്തംബറില്‍ മൊഹമ്മദ് തസ്‌ലിമുദീന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ് ഭാബുവ നിയമസഭാ സീറ്റ്. 2015 ല്‍ ജെഡിയുവിന്റെ പ്രമോദ് കുമാര്‍ സിംഗിനെ 7,700 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ആനന്ദ് ഭൂഷണ്‍ പാണ്ഡെ തോല്‍പ്പിച്ചത്. 2017 നവംബര്‍ 30 ന് ആനന്ദ് ഭൂഷണ്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ റിങ്കി റാണി പാണ്ഡെയാണ് ഇവിടെ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ ശംഭുസിംഗ് പട്ടേലാണ് എതിരാളി. അടുത്തിടെ ജെഡിയു ബിജെപി പാളയത്തില്‍ എത്തിയതോടെയാണ് ഇവിടെ കോണ്‍ഗ്രസുമായുള്ള പോരാട്ടത്തിന് സാഹചര്യം ഒരുങ്ങിയത്.

ആര്‍ജെഡിയുടെ സിറ്റിംഗ് സീറ്റാണ് ജഹാനാബാദ് അസംബ്ലി മണ്ഡലം. 2015 ല്‍ ആര്‍ജെഡിയുടെ മുന്ദ്രികാ സിംഗ് യാദവ് 30,00 ലേറെ വോട്ടുകള്‍ക്കായിരുന്നു രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയുടെ പ്രവീണ്‍ കുമാറിനെ പരാജയപ്പെടുത്തിയത്. 2017 ഒക്ടോബര്‍ 24 ന് മുന്ദ്രികാ സിംഗ് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇത്തവണ ആര്‍ജെഡിയുടെ കുമാര്‍ കൃഷ്ണ മോഹനും ജെഡിയുവിന്റെ അഭിരാം ശര്‍മയും തമ്മിലാണ് മത്സരം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more