1 GBP = 103.12

ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് പണിമുടക്കിലേക്ക്; ഏറെ ബുദ്ധിമുട്ടുള്ള ദിവസമാകുമെന്ന മുന്നറിയിപ്പുമായി സർക്കാർ

ലക്ഷക്കണക്കിന് തൊഴിലാളികൾ ഇന്ന് പണിമുടക്കിലേക്ക്; ഏറെ ബുദ്ധിമുട്ടുള്ള ദിവസമാകുമെന്ന മുന്നറിയിപ്പുമായി സർക്കാർ

ലണ്ടൻ: വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഇന്ന് ബ്രിട്ടനിൽ പണിമുടക്കുന്നത്. വേതനവർദ്ധനവിനായി അധ്യാപകരും ട്രെയിൻ ഡ്രൈവർമാരും സിവിൽ സർവീസുകാരും ബുധനാഴ്ച വാക്കൗട്ട് നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളിൽ ഉൾപ്പെടും. സ്‌കൂളുകൾ അടച്ചിടുകയോ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുകയോ ചെയ്യുന്ന നിലയിലാണ്.

ലക്ഷക്കണക്കിന് തൊഴിലാളികൾ പണിമുടക്കുന്നതോടെ, ഒരു ദശാബ്ദത്തിനിടെ നടത്തുന്ന ഏറ്റവും വലിയ പണിമുടക്ക് ദിവസമായിരിക്കും ഇന്നത്തേത്. നാഷണൽ എജ്യുക്കേഷൻ യൂണിയൻ അംഗങ്ങളായ ഇംഗ്ലണ്ടിലെയും വെയിൽസിലെയും അധ്യാപകർ വാക്കൗട്ട് നടത്താനൊരുങ്ങുന്നു. 23,000 സ്കൂളുകളെ ഇത് ബാധിക്കുന്നാണ് കണക്കുകൂട്ടുന്നത്. NEU-ൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് 85% സ്‌കൂളുകൾ പൂർണ്ണമായോ ഭാഗികമായോ ഇന്ന് അടച്ചിടുമെന്നാണ്. ചില രക്ഷിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കുകയോ ശിശു സംരക്ഷണം ക്രമീകരിക്കുകയോ ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ല.

ശമ്പളവും വ്യവസ്ഥകളും സംബന്ധിച്ച ദീർഘകാല തർക്കം രൂക്ഷമായതിനാൽ ആർഎംടി, അസ്ലെഫ് യൂണിയനുകളിൽ നിന്നുള്ള ട്രെയിൻ ഡ്രൈവർമാരും ഇന്ന് പണിമുടക്ക് നടത്തുന്നു. സർവകലാശാലാ അധ്യാപകർ, ബസ് ഡ്രൈവർമാർ, സെക്യൂരിറ്റി ഗാർഡുകൾ എന്നിവരും പണിമുടക്കിൽ അണിചേരും. സിവിൽ സർവീസ് ജീവനക്കാരും പണിമുടക്കുന്നതോടെ 123 ഓളം സർക്കാർ വകുപ്പുകളുടെ പ്രവർത്തനവും തടസ്സപ്പെടും.

പണിമുടക്കുകൾക്കിടെ മിനിമം സർവീസ് നിലനിറുത്തുന്നത്തിന് പുതിയ നിയമം കൊണ്ടുവരാനുള്ള സർക്കാരിന്റെ വിവാദ പദ്ധതികൾക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം നടക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more