1 GBP = 102.48
breaking news

ബൈഡൻ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു; എല്ലാവരും വനിതകൾ

ബൈഡൻ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു; എല്ലാവരും വനിതകൾ

വാഷിങ്​ടൺ: നിയുക്​ത അമേരിക്കൻ പ്രസിഡൻറ്​ ​േജാ ബൈഡൻ വൈറ്റ്​ ഹൗസി​െൻറ മാധ്യമ സംഘത്തെ പ്രഖ്യാപിച്ചു. സംഘത്തിലുള്ളവരെല്ലാം വനിതകളാണ്​. ബൈഡ​െൻറ പ്രചാരണ സംഘത്തിലുണ്ടായിരുന്ന കേറ്റ്​ ബെഡിങ്​ഫീൽഡ്​ ആണ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ. ഡെമോക്രാറ്റിക്​ വക്​താവായിരുന്ന ജെൻ ​സാക്കി ആണ്​ പ്രസ്​ സെക്രട്ടറി.

പ്രധാനപ്പെട്ട മറ്റു പല തസ്​തികകളിലും വനിതകളെ ത​െന്ന നിയമിക്കാൻ​​ ബൈഡൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്നാണ്​ പുറത്തു വരുന്ന വിവരങ്ങൾ. നിലവിൽ നിയമനം പ്രഖ്യാപിച്ചവരെല്ലാം നേരത്തെ ഒബാമ സർക്കാറിൽ പ്രവർത്തിച്ചവരാണ്​. കേറ്റ്​ ബെഡിങ്​ഫീൽഡ്​ വൈസ്​ പ്രസിഡൻറായിരുന്ന ജോ ബൈഡ​െൻറ കമ്യൂണിക്കേഷൻ ഡയറക്​ടറായിരുന്നു.

ഉദാര-സ്വതന്ത്ര ചിന്തയുടെ വക്​താക്കളായ നീരാ ടാണ്ടനെ പോലുള്ളവരും ബൈഡൻ സർക്കാറി​െൻറ ഭാഗമാകുമെന്നാണ്​ ലഭിക്കുന്ന സൂചനകൾ. അതേസമയം, കോർപറേറ്റ്​ മേഖലയിൽ നിന്നുള്ള ഡീസിനെ പോലുള്ളവരെ സർക്കാറി​െൻറ ഭാഗമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുന്നുമുണ്ട്​. ഡീസ്​ നേരത്തെ ഒബാമ സർക്കാറി​െൻറയും ഭാഗമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more