1 GBP = 103.85
breaking news

ബൈ​ഡ​ൻ കാ​ബി​ന​റ്റ്​: ര​ണ്ടു ഇ​ന്ത്യ​ൻ വം​ശ​ജ​രെ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും

ബൈ​ഡ​ൻ കാ​ബി​ന​റ്റ്​: ര​ണ്ടു ഇ​ന്ത്യ​ൻ വം​ശ​ജ​രെ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും

വാ​ഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ മു​ൻ സ​ർ​ജ​ൻ ജ​ന​റ​ൽ വി​വേ​ക്​ മൂ​ർ​ത്തി അ​ട​ക്കം ര​ണ്ട്​ പ്ര​മു​ഖ ഇ​ന്ത്യ​ൻ വം​ശ​ജ​രെ ജോ ​ബൈ​ഡ​െൻറ കാ​ബി​ന​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ബൈ​ഡ​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​നാ​ണ്​ മൂ​ർ​ത്തി. ഇ​ദ്ദേ​ഹ​ത്തെ ആ​രോ​ഗ്യ, മാ​ന​വ​ശേ​ഷി വ​കു​പ്പ്​ സെ​ക്ര​ട്ട​റി ആ​ക്കി​യേ​ക്കും.

സ്​​റ്റാ​ൻ​ഫോ​ർ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്ര​ഫ. അ​രു​ൺ മ​ജും​ദാ​റി​നെ സു​പ്ര​ധാ​ന​മാ​യ ഊ​ർ​ജ വ​കു​പ്പ്​ സെ​ക്ര​ട്ട​റി​യാ​ക്കി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. മ​ജും​ദാ​ർ നി​ല​വി​ൽ ഊ​ർ​ജ സം​ബ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ളി​ൽ ബൈ​ഡ​ന്​ ഉ​പ​ദേ​ശം ന​ൽ​കു​ന്നു​ണ്ട്. 

വാ​ഷി​ങ്​​ട​ൺ: ഡോ​ണ​ൾ​ഡ്​ ട്രം​പി​ൽ നി​ന്ന്​ ജോ ​ബൈ​ഡ​നി​ലേ​ക്ക്​ അ​ധി​കാ​രം ‘ക്ര​മ​ത്തി​ൽ’ ‘കൃ​ത്യ​സ​മ​യ​ത്ത്​’ കൈ​മാ​റു​മെ​ന്ന്​ മു​തി​ർ​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി നേ​താ​വ്​ മി​ച്ച്​ മ​ക്കൊ​ന്ന​ൽ. ബൈ​ഡ​െൻറ വി​ജ​യം ട്രം​പ്​ അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​ത്തി​​ലെ വ​സ്​​തു​ത എ​ന്തെ​ന്ന ചോ​ദ്യ​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ക്കൊ​ന്ന​ൽ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more