1 GBP = 104.04
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദ്ദേശിക്കാൻ അവസരം . രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആദ്യ പ്രാക്ടീസ് ടെസ്റ്റിന് യോഗ്യത നേടിയത് ആയിരത്തിയഞ്ഞൂറോളം കുട്ടികൾ

ഗ്രേറ്റ്  ബ്രിട്ടൻ രൂപതാ ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര് നിർദ്ദേശിക്കാൻ അവസരം . രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ  ആദ്യ  പ്രാക്ടീസ് ടെസ്റ്റിന്  യോഗ്യത നേടിയത്  ആയിരത്തിയഞ്ഞൂറോളം കുട്ടികൾ

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ   ബൈബിൾ അപ്പോസ്റ്റലേറ്റ് നടത്തുന്ന ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തിന് പേര്  നിർദേശ്ശിക്കാൻ അവസരം . ബൈബിൾ സംബന്ധിയായ  സുറിയാനി ഭാഷയിലെ പേരുകളാണ് വേണ്ടത് .പേരുകൾ നിർദേശിക്കേണ്ട അവസാന തിയതി ജൂൺ 10  ആയിരിക്കും.  പേര് നിർദേശിക്കുന്നവർ  അവരുടെ മുഴുവൻ പേര് , മിഷൻ/ ഇടവക എന്നിവ കൃത്യമായി ചേർത്തിരിക്കണം . മത്സരത്തോടൊപ്പം നിങ്ങൾ തിരെഞ്ഞെടുത്ത പേരിന്റെ അർത്ഥം തിരഞ്ഞെടുക്കാനുള്ള കാരണം ബിബ്ലിക്കൽ പ്രസക്തി എന്നിവ ചുരുങ്ങിയ വാക്കുകളിൽ പ്രതിപാതിച്ചിരിക്കണം . കുട്ടികൾക്കും മുതിർന്നവർക്കും മത്സരത്തിൽ പങ്കെടുക്കാം .   നിങ്ങൾ നിർദേശിക്കുന്ന പേരുകൾ [email protected] എന്ന ഇമെയിലിൽ അയക്കുക  ഈമെയിലിൽ സബ്ജെക്ട് csmegbonline Bible quiz എന്ന് ചേർത്തിരിക്കണം .ആദ്യഘട്ട രജിസ്‌ട്രേഷൻ പൂർത്തിയായപ്പോൾ ആയിരത്തിയഞ്ഞൂറോളം കുട്ടികൾ ആറാം തിയതി നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ യോഗ്യത നേടിയത്  . ജൂൺ  10 ആണ് ഓൺലൈൻ ബൈബിൾ ക്വിസ് മത്സരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി . ജൂൺ  6 ന് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് 10 ന് നടക്കുന്ന പ്രാക്ടീസ് ടെസ്റ്റിൽ പങ്കെടുക്കാൻ സാധിക്കും . പതിമൂന്നാം തിയതി മുതൽ ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭിക്കും . അഭിവന്ദ്യ സ്രാമ്പിക്കൽ പിതാവിന്റെയും  വികാരിജനറാൾമാരുടെയും  മറ്റു വൈദീകരുടെയും  അനുഗ്രഹാശിസുകളോടെ രൂപത സമൂഹം ഒന്നിച്ച് ഈ വലിയ ബൈബിൾ പഠനമത്സരത്തിലേക്ക് പ്രവേശിക്കുകയാണ് .   രജിസ്റ്റർ ചെയ്തിട്ടുള്ള  കുട്ടികൾക്കുള്ള യൂസർ നെയിമും പാസ്‍വേർഡും അവരുടെ രെജിസ്റ്റഡ് ഇമെയിലിൽ ഈ ദിവസങ്ങളിൽ ലഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റ്  http://smegbbiblekalotsavam.com/?page_id=595 സന്ദർശിക്കുകയോ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ്. പി ആർ. ഓ .ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more