1 GBP = 103.12

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം 2023; ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും , രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും , മൂന്നാം സമ്മാനമായി ആയിരം പൗണ്ടും; യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ്  ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ കുടുംബങ്ങൾക്കായി ആരാധനക്രമ ക്വിസ് മത്സരം 2023; ഒന്നാം സമ്മാനമായി മുവായിരം പൗണ്ടും , രണ്ടാം സമ്മാനമായി രണ്ടായിരം പൗണ്ടും , മൂന്നാം സമ്മാനമായി ആയിരം പൗണ്ടും; യുണിറ്റ് തല മത്സരങ്ങൾക്കുള്ള നൂറ്  ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചു

ഷൈമോൻ തോട്ടുങ്കൽ 

ബർമിംഗ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്ഷം ആചരിക്കുന്ന ആരാധനാ ക്രമ വർഷത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കായി  നടക്കുന്ന ആരാധനക്രമ ക്വിസ് മത്സരങ്ങളിൽ യുണിറ്റ് തല മത്സരങ്ങൾക്കായുള്ള നൂറ്  ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചതായി പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു അറിയിച്ചു .

രൂപതയുടെ വെബ്‌സൈറ്റിലും , സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും , ഔദ്യോഗിക ന്യൂസ് ബുള്ളെറ്റിനായ ദനഹായിലും  ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഇടവക/മിഷൻ /പ്രൊപ്പോസഡ്‌ മിഷൻ തലങ്ങളിൽ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത് ഇതിൽ യോഗ്യത നേടുന്നവർക്ക് തുടർന്ന്  ഓൺലൈൻ ആയി നടക്കുന്ന  റീജിയണൽ തല മത്സരത്തിലും   അതെ തുടർന്ന് രൂപതാതലത്തിൽ  നവംബർ 25 ന്  ഫൈനൽ മത്സരവും നടക്കുന്ന രീതിയിൽ ആണ് ക്രമീകരിച്ചിരിക്കുന്നത് .

രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ   ദനഹാ യിലും സോഷ്യൽ മീഡിയ പേജുകളിലും ഇപ്പോൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ്  ഇടവക, റീജിയണൽ തലങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കുള്ള ചോദ്യങ്ങൾ തയ്യാറാക്കുക , ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങൾ രൂപതയുടെ വെബ്‌സൈറ്റിലും  ലഭ്യമാക്കിയിട്ടുണ്ട് . 50 ആഴ്ചകളിൽ ദനഹായിൽ  പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001  ചോദ്യങ്ങൾ )പരിശുദ്ധൻ പരിശുദ്ധർക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയിൽ  നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും നവംബർ 25 ന്  നടക്കുന്ന രൂപതാ തല മത്സരം . രൂപതാ തല മത്സരത്തിൽ  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ,രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും നൽകും , കുടുംബങ്ങൾക്കുള്ള ആരാധനക്രമ ക്വിസ് മത്സരത്തിന്റെ നിയമങ്ങളും , മാർഗനിർദേശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആരാധനക്രമ വർഷത്തിൽ വിശ്വാസികൾ  സഭയുടെ ആരാധനാക്രമത്തെക്കുറിച്ച്  കൂടുതൽ ആഴത്തിൽ പഠിക്കുവാനും ,ആരാധനക്രമ വത്സരത്തിൽ സജീവ പങ്കാളിത്തം ഉറപ്പ്  വരുത്തുവാനും, ആരാധനക്രമത്തെക്കുറിച്ചുള്ള ധാരണ കൂടുതൽ ബലപ്പെടുത്തുവാനും എല്ലാ രൂപതാ മക്കളുടെയും സജീവമായ പങ്കാളിത്തം ആരാധനക്രമ ക്വിസ് 2023 ൽ ഉണ്ടാകുവാനുള്ള  പ്രാർഥനാ  സഹായവും അഭ്യർഥിക്കുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .

ചോദ്യങ്ങൾ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭ്യമാകും 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more