1 GBP = 103.68

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന്; സ്റ്റാഫ്‌ഫോർഡ്‌ഷെയറിൽ മാറ്റുരക്കാനെത്തുന്നത് ആയിരത്തോളം കലാ പ്രതിഭകൾ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന്; സ്റ്റാഫ്‌ഫോർഡ്‌ഷെയറിൽ മാറ്റുരക്കാനെത്തുന്നത് ആയിരത്തോളം കലാ പ്രതിഭകൾ

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് സ്റ്റാഫ്‌ഫോഡിൽ നടക്കും . രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാര്ഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു. രാവിലെ എട്ടു മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും. ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന മത്സരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം നിർവഹിക്കും. കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോർഡിനേറ്റർ ആന്റണി മാത്യുവിന്റെ നേതൃത്തത്തിൽ രൂപപ്പെടുത്തിയ അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്. പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണ്ണയം മൂലം മത്സരങ്ങളുടെ ഫലം അധികംവൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും . ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റർ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ്.

മത്സരങ്ങളുടെ തത്സമയ സംപ്രേഷണം രൂപത ഫേസ് ബുക്ക് ചാനലിലൂടെയും രൂപതയുടെ യു ട്യൂബ് ചാനലിലൂടെയും തത്സമയം തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്.
https://youtu.be/X3FNP1ZVuOU

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമത്തിന് ഇന്ന് സ്റ്റാഫോർഡ്‌ഷെയർ വേദിയാകും. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ഉൾപ്പടെ ഉള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more