1 GBP = 103.79
breaking news

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന്റെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിന്റെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു

ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ വെർച്യുൽ ബൈബിൾ കലോത്സവത്തിന്റെ നിയമാവലി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ ബൈബിൾ അപ്പോസ്റ്റലേറ്റ് യൂണിറ്റ് കോർഡിനേറ്റേഴ്‌സിന്റെ പ്രഥമ ജനറൽ ബോഡി  മീറ്റിംഗിൽവച്ചാണ് ഈ വർഷത്തെ നിയമാവലി പുറത്തിറക്കിയത്. സുവിശേഷകന്റെ വേല ചെയ്യാൻ വിളിക്കപെട്ടവരാണ് നാം ഓരോരുത്തരുമെന്ന് പിതാവ് ഉദ്‌ബോധിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് ബൈബിൾ അപ്പോസ്റ്റോലെറ്റിലൂടെ  ചെയ്യുന്ന ശുശ്രൂഷകൾക്ക് അഭിവന്ദ്യ പിതാവ് നന്ദി പറഞ്ഞു. രൂപത വികാരി ജനറാൾ ജിനോ അരീക്കാട്ട് അച്ചനും ചാൻസിലർ മാത്യു പിണക്കാട്ട് അച്ചനും ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് എട്ടുപറയിൽ അച്ചനും മീറ്റിംഗിൽ സന്നിഹിതരായിരുന്നു.

രൂപതയിലെ ഓരോ ഇടവക / മിഷൻ സെന്റേഴ്സ് / പ്രൊപ്പോസസ്ഡ് മിഷൻ സെന്റേഴ്സ് എന്നിവിടങ്ങളിൽനിന്നുള്ള കോ ഓർഡിനേറ്റേഴ്‌സ് ആയിരുന്നു മീറ്റിങ്ങിൽ പങ്കെടുത്തത്.രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു ഏവരെയും സ്വാഗതം ചെയ്തു .  ഈ വർഷത്തെ ബൈബിൾ കലോത്സവം , നസ്രാണി സഭാചരിത്രപഠനം , ബൈബിൾ കോളേജ് തുടങ്ങിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചെറു വിവരണം മീറ്റിംഗിൽ അവതരിപ്പിക്കുകയുണ്ടായി.

കഴിഞ്ഞ വര്ഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് ഈ വര്ഷം വെർച്യുൽ ബൈബിൾ കലോത്സവമാണ് നടത്തുക . കുട്ടികളുടെ സർഗാത്മക കഴിവുകളെ കണ്ടെത്തുവാനുള്ള അവസരങ്ങളാണ് ഓരോ മത്സരങ്ങളും. അതിനായി അവരെ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിമിതമായ സാഹചര്യത്തിൽനിന്നുകൊണ്ട് രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ശ്രമിക്കുന്നത്. ഓരോ എയ്‌ജ് ഗ്രൂപ്പുകാർക്കും വ്യത്യസ്തങ്ങളായ മത്സരങ്ങളാണ് നടത്തുക. ഇന്ന് മുതൽ രജിസ്‌ട്രേഷൻ ആരംഭിച്ചു.മത്സരത്തിൽ പങ്കെടുക്കുന്നതിന് പേരുകൾ നൽകേണ്ട അവസാന തിയതി സെപ്തംബർ 20 തിനും മത്സരങ്ങളുടെ വീഡിയോ അയച്ചു തരേണ്ട അവസാന തിയതി ഒക്ടോബർ 11 നുമാണ്. ഈ വര്ഷത്തെ ബൈബിൾ കലോത്സവത്തെക്കുറിച്ചും  മത്സരങ്ങൾ അയക്കേണ്ട രീതികളെക്കുറിച്ചും അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്സൈറ്റ് സന്ദര്ശിക്കണ മെന്ന്  ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു . 

http://smegbbiblekalotsavam.com/?page_id=748

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more