1 GBP = 104.22
breaking news

ഗ്രേറ്റ് ബ്രിട്ടൻ സിറോ രൂപത ബൈബിൾ കലോത്സവ നിയമാവലി പുറത്തിറക്കി

ഗ്രേറ്റ് ബ്രിട്ടൻ സിറോ രൂപത ബൈബിൾ കലോത്സവ നിയമാവലി പുറത്തിറക്കി

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആറാമത് രൂപത ബൈബിൾ കലോത്സവ മത്സരങ്ങളുടെ നിയമാവലി പുറത്തിറക്കി. കഴിഞ്ഞ വർഷങ്ങളിൽ എട്ട് റീജിയണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് മത്സരിച്ചതെങ്കിൽ ഇപ്രാവശ്യം പുതിയ റീജിയണുകൾ ഉൾപ്പെടെ പന്ത്രണ്ട് റീജിയണുകളിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്.

ഒക്ടോബർ 31 ന് മുന്പായി റീജിയൺ മത്സരങ്ങൾ നടത്തി നവംബർ 18 ന് രൂപത കലോത്സവം നടത്തക്ക രീതിയിലാണ് ക്രമീകരങ്ങൾ നടത്തിയിരുക്കുന്നത്. കഴിഞ്ഞ വര്ഷങ്ങളിൽ നിന്നും വ്യത്യസ്തമായി ചില മാറ്റങ്ങൾ നിയമാവലിയിൽ വരുത്തിയിട്ടുണ്ട് . ഓരോ റീജിയണുകളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന മത്സരാര്ഥികളായിരിക്കും രൂപത മത്സരത്തിൽ പങ്കെടുക്കുക. ബൈബിൾ കലോത്സവ വേദി പിന്നീട് അറിയിക്കുന്നതായിരിക്കും. മത്സരാത്ഥികളുടെയും വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ നേടിയ രൂപത കലോത്സവം ഏറ്റവും വിജയകരമായി നടത്തി വിശ്വാസത്തിന് സാക്ഷ്യം വഹിക്കുവാൻ ഈ കലോത്സവമത്സരങ്ങൾ ഉപകരിക്കട്ടെ. സഭയുടെ പ്രബോധങ്ങൾക്കനുസരിച്ചും വിശുദ്ധ ഗ്രന്ഥത്തിനുമനുസരിച്ചു നടത്തുന്ന ഈ വചന സാക്ഷ്യം വലിയൊരു വിശ്വാസപ്രഘോഷണമാക്കാം.

രൂപത ബൈബിൾ അപ്പോസ്റ്റോലറ്റിന്റെ നേതൃത്വത്തിലാണ് ബൈബിൾ കലോത്സവം നടത്തുന്നത്. കലോത്സവ മത്സരങ്ങളെക്കുറിച്ചും നിയമാവലിയെക്കുറിച്ചും അറിയാൻ രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ്‌ വെബ്സൈറ്റ് സന്ദർശിക്കുവാൻ ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി പി ആർ ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

http://smegbbiblekalotsavam.com/

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more