1 GBP = 103.12

ഭീകരര്‍ക്ക് സഹായം; പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ജനറല്‍ വിപിന്‍ റാവത്ത്

ഭീകരര്‍ക്ക് സഹായം; പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പുമായി ജനറല്‍ വിപിന്‍ റാവത്ത്

ന്യൂ ഡല്‍ഹി: ജമ്മുകശ്മീരില്‍ ഭീകരരെ സഹായിച്ചാല്‍ കനത്ത തിരിച്ചടി നല്‍കുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈനീക മേധാവി ബിപിന്‍ റാവത്ത്. ഭീകരര്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക്കിസ്ഥാന്‍ സഹായം നല്‍കുന്നുവെന്നാരോപിച്ചാണ് ബിപിന്‍ റാവത്ത് രംഗത്തെത്തിയത്. ആര്‍മി ദിനത്തിന്റെ ആഘോഷ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാക്കിസ്ഥാന്‍ ഇടയ്ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുണ്ടെന്നും, അതുകൊണ്ട് തന്നെയാണ് തൊട്ടടുത്ത നിമിഷം ഇന്ത്യ പ്രതികരിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. പാക്കിസ്ഥാന്റെ ഇത്തരം നടപടികള്‍ ഇന്ത്യയെ ശത്രുക്കള്‍ക്കെതിരെ കൂടുതല്‍ ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കാന്‍ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പാകിസ്ഥാന്റെ ആണവ ശേഷിക്കെതിരെ പരാഹസവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. രണ്ടു രാജ്യങ്ങളും തമ്മില്‍ പരസ്പരം ആശയ വിനിമയം നടത്തേണ്ടത് ആവശ്യമാണ്, അത് തന്നെയാണ് രാജ്യങ്ങളുടെ സമാധാനത്തിന്റെ അടിസ്ഥാന സത്യമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലൂടെ ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് പാക്കിസ്ഥാന്‍ നിര്‍ത്തിയാല്‍ മാത്രമേ ഇന്ത്യയ്ക്കും പാക്കിനുമിടയില്‍ സമാധാനവും, സൗഹൃദ അന്തരീക്ഷവും നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്നും റാവത്ത് പറഞ്ഞു. വടക്ക് കിഴക്കന്‍ ഭാഗത്ത് നിന്നുണ്ടായ തീവ്രവാദ ആക്രമണങ്ങള്‍ ഒരു പരിധിവരെ നമുക്ക് ഒതുക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മുടെ ഇന്റലിജന്റ്‌സ് ബ്യൂറോയും അവിടുത്തെ ജനങ്ങളുമായുള്ള സൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളാണ് അവിടുത്തെ ഭീകരതയ്ക്ക് ഒരു പരിധിവരെ കടിഞ്ഞാണിടാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം സമൂഹമാധ്യമങ്ങളുടെ ദുരൂപയോഗത്തെ പറ്റിയും അദ്ദേഹം പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more