1 GBP = 104.21
breaking news

ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ്; മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് ഭൂപേഷ് ബാഗല്‍

ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ്; മുഖ്യമന്ത്രിപദം ഒഴിയില്ലെന്ന് ഭൂപേഷ് ബാഗല്‍

ഭരണ പ്രതിസന്ധി ഒഴിയാതെ ഛത്തിസ്ഗഡ്. മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍. പതിനാറോളം എംഎല്‍എമാര്‍ ഡല്‍ഹിയിലെത്തി. ഭൂപേഷ് ബാഗലിന് പിന്തണ അറിയിക്കാനെന്നാണ് എംഎല്‍എമാര്‍ എത്തിയതെന്നാണ് സൂചന.

രണ്ടര വര്‍ഷം മുന്‍പ് ഛത്തിസ്ഗഡില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാലത്തെ ധാരണ പ്രകാരം രണ്ടര വര്‍ഷം ഭുപേഷ് ഭാഗലും അതിന് ശേഷം രണ്ടര വര്‍ഷം സംസ്ഥാനത്തെ നിലവിലെ ആരോഗ്യ മന്ത്രിയായ ടി.എസ്. സിംഗ് ദിയോലും മുഖ്യമന്ത്രിയാകും എന്നതായിരുന്നു തീരുമാനം.

കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ പിന്തുണ കൂടിയുള്ള ഭൂപേഷ് ഭാഗല്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ ജനങ്ങളുടെ ആവശ്യപ്രകാരം താന്‍ തന്നെ അടുത്ത ഘട്ടത്തിലും മുഖ്യമന്ത്രിയായി തുടരുമെന്ന തീരുമാനമാണ് ഭുപേഷ് ബാഗല്‍ കൈകൊണ്ടത്. ഇതേതുടര്‍ന്നാണ് വിമത എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യത്തിലുറച്ചുനില്‍ക്കുന്നത്.

ആഭ്യന്തര കലഹങ്ങള്‍ക്കിടെ ഇരുനേതാക്കളെയും രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിക്കുകയും വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാല് പേരുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഭൂപേഷ് ബാഗല്‍, ടി എസ് സിംഗ് ദിയോ, തമരധ്വാജ് സാഹു, ചരന്ദാസ് മഹന്ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more